Join Our Whats App Group

അതിഥി അധ്യാപക ഒഴിവ്: അഭിമുഖം 16-ന്


 കൊച്ചി: മഹാരാജാസ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്കായുളള വൊക്കേഷണല്‍ കോഴ്‌സിലെ (ബി.എസ്.സി ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍, ബി.എസ്.സി കെമിസ്ട്രി എന്‍വയോണ്‍മെന്റ് വാട്ടര്‍ മാനേജ്‌മെന്റ്) ഇംഗ്ലീഷ് വിഷയത്തിലെ ഒരു ഒഴിവിലേക്ക് അതിഥി അധ്യാപകനെ നിയമിക്കുന്നതിനുളള അഭിമുഖം നവംബര്‍ 16-ന് രാവിലെ 10-ന് നടത്തുന്നു. യോഗ്യത എം.എ ഇംഗ്ലീഷ്, പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റായ www.maharajas.ac.in സന്ദര്‍ശിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group