തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫിലും ആര്‍.സി.ഐ രജിസ്ട്രേഷനും വേണം. 33,925 രൂപയാണ് പ്രതിമാസ വേതനം. ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം (ഇ-മെയില്‍ അഡ്രസ്സ്, മോബൈല്‍ നമ്പര്‍ ഉള്‍പ്പെടെ) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 28 ന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ, ഇ-മെയില്‍ വഴിയോ, നേരിട്ടോ നല്‍കണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തും.
Post a Comment