Join Our Whats App Group

ഡെപ്യൂട്ടേഷൻ നിയമനം..


സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ഓർഫനേജ് കൺട്രോൾ ബോർഡ് തിരുവനന്തപുരം ഓഫീസിലെ എൽ.ഡി ക്ലാർക്ക്, പ്രൊബേഷൻ ഓഫീസർ ഗ്രേഡ് II തസ്തികകളിലെ ഒഴിവുകളിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിശ്ചയിച്ചിട്ടുള്ള നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള പ്രസ്തുത തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മേലധികാരി മുഖേന അപേക്ഷ സമർപ്പിക്കാം.

അപേക്ഷ തപാൽ  മാർഗം ഡയറക്ടർ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, അഞ്ചാം നില വികാസ്ഭവൻ കോംപ്ലെക്‌സ്, വികാസ്ഭവൻ പി.ഒ, തിരുവനന്തുപുരം, പിൻ കോഡ്: 695033 എന്ന വിലാസത്തിൽ നവംബർ മുപ്പതിനകം ലഭിക്കണം. ഫോൺ: 0471-2306040. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group