Join Our Whats App Group

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം..


ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴില്‍ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ നവംബര്‍ ആദ്യ വാരം ആരംഭിക്കുന്ന ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് സൗജന്യ കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്രായം: 18-30 വരെ, കാലാവധി: 3-4 മാസം. അപേക്ഷകര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, ആറ്റിങ്ങല്‍ എന്നീ മുന്‍സിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസക്കാരും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍ ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം. താത്പര്യമുള്ള അപേക്ഷകര്‍ 0471-2307733, 8547005050 എന്നീ നമ്പറുകളിലോ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍ ഓഫീസുമായോ അല്ലെങ്കില്‍ താമസിക്കുന്ന മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനിലെ NULM ഓഫീസുമായോ ബന്ധപ്പെടുക.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group