തിരുവനന്തപുരം: ഹയർ സെക്കൻഡറി / വിഎച്ച്‌എസ്‌ഇ നോൺ–വൊക്കേഷനൽ അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ ‘സെറ്റി’ന് ഒക്ടോബർ 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.lbscentre. kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 14 ജില്ലാ കേന്ദ്രങ്ങളിലായി ജനുവരി 9ന് ആണു പരീക്ഷ. 50 % മാർക്കോടെ പിജിയും ബിഎഡുമാണ് ‘സെറ്റ്’ എഴുതാനുള്ള യോഗ്യത. കൊമേഴ്‌സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ. സോഷ്യൽ വർക്, സോഷ്യോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സിറിയക് വിഷയക്കാർക്കും അറബിക്, ഹിന്ദി, ഉറുദു വിഷയങ്ങളിൽ ഡിഎൽഎഡ് / എൽടിടിസി യോഗ്യതയുള്ളവർക്കും ബിഎഡ് നിർബന്ധമല്ല. 50% മാർക്കോടെ ബയോടെക്നോളജി എംഎസ്‍സിയും നാച്വറൽ സയൻസ് ബിഎഡും ഉള്ളവർക്കും സെറ്റ് എഴുതാം. പട്ടികവിഭാഗക്കാർക്കു 5% മാർക്കിളവുണ്ട്. കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടൻസ് / ഓപ്പൺ ബിരുദങ്ങൾ പരിഗണിക്കില്ല.
‘സെറ്റി’ന് ഒക്ടോബർ 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം
തൊഴിൽ വാർത്തകൾ
0
Post a Comment