Join Our Whats App Group

കേരളത്തിലെ നിരവധി പഞ്ചായത്തുകളിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ..




കോട്ടയം: പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 30-ന് 11-നകം നേരിട്ടോ തപാലിലോ പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം.

മേലുകാവ്: പഞ്ചായത്തിലെ ധനകാര്യ കമ്മിഷൻ പ്രോജക്ടുകളുടെ നിർവഹണവുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്റിനെ താത്‌കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ നവംബർ രണ്ടിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.

ഫോൺ: 04822219028.

കോടിക്കുളം: നിർമാണ ജോലികളുടെ ജിയോടാഗിങ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമായി പഞ്ചായത്തിൽ താത്കാലിക പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ഡി.സി.എ. ആൻഡ് ബിസിനസ് മാനേജ്‌മെന്റ്. പ്രായം-18-നും 30-നും ഇടയിൽ. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ എട്ട്്‌.

കയ്പമംഗലം: കയ്പമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ വാർഷിക പദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. താത്പര്യമുള്ളവർ നവംബർ 11-നു മുമ്പായി പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

പടിയൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.18-നും 30-നും ഇടയിൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അടുത്ത മാർച്ച് 31 വരെയാണ് നിയമനകാലാവധി. നിശ്ചിത യോഗ്യതയുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ് തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നേരിട്ടോ തപാൽമാർഗമോ സെക്രട്ടറിക്ക് നവംബർ 12-ന് വൈകീട്ട് നാലിനകം അപേക്ഷ സമർപ്പിക്കണം. പട്ടികജാതി, പട്ടികവർഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് ലഭിക്കും

അയിലൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് വെള്ളിയാഴ്ചരാവിലെ 11-ന് ഗ്രാമപ്പഞ്ചായത്തോഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. ഡിപ്ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്/ ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ ബിരുദവും ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷനും യോഗ്യതയുള്ളവർ കൂടിക്കാഴ്ചയ്ക്കെത്തണം.

ഫോൺ: 04923-244274.

കൊല്ലങ്കോട്: പല്ലശ്ശന ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവർക്കുള്ള കൂടിക്കാഴ്ച ഈ മാസം 30-ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 04923268369

കാസർകോട്: കുംബഡാജെ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. നിയമനം കരാറടിസ്ഥാനത്തിലായിരിക്കും.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ആണ് യോഗ്യത.

അല്ലെങ്കിൽ കേരളത്തിലെ സർവകലാശാല അംഗീകരിച്ച ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. നവംബർ എട്ടിന് വൈകിട്ട് മൂന്നിന് മുൻപ് അപേക്ഷിക്കണം.

മഞ്ചേശ്വരം: വൊർക്കാടി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. പ്രായം 18-നും 30-നുമിടയിൽ. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവുണ്ട്. നവംബർ രണ്ടിന് മൂന്നികം പഞ്ചായത്തിൽ അപേക്ഷിക്കണം.

ഫോൺ: 04998202259.

പടന്ന: ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മൂന്നിന് 10.30-ന് നടക്കും.

പിലിക്കോട്: പിലിക്കോട് ഗ്രാമപ്പഞ്ചായത്തിൽ താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. 30-ന് അഞ്ചുവരെ അപേക്ഷിക്കാം.

കുളനട ഗ്രാമപഞ്ചായത്തില്‍  പ്രൊജക്ട് അസിസ്റ്റ്ന്റിനെ കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് വരെ. വിശദ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയത്ത്  പഞ്ചായത്ത്ഓഫീസുമായി  ബന്ധപ്പെടുകയോ http://panchayat.lsgkerala.gov.in/kulanadapanchayat എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

ഫോണ്‍: 04734-260272.

കാറളം: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത തെളിയിക്കുന്ന രേഖകളുടെ കോപ്പി, ബയോഡേറ്റ, വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ എന്നിവ സഹിതം നവംബർ ഒമ്പതിന് ഉച്ചതിരിഞ്ഞ് മൂന്നിന് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.

വളപട്ടണം: പഞ്ചായത്തിൽ താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 29-നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡേറ്റ സഹിതം അയക്കണം.

ഫോൺ: 2778106.

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 27-നുള്ളിൽ അപേക്ഷ നൽകണം.

അടാട്ട്: പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസി. തസ്തികയിൽ ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുള്ളവർക്ക് 30 വരെ അടാട്ട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കാം.

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കരാർ നിയമനമാണ്.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോൾ, സാങ്കേതിക വിദ്യാഭ്യാസ ബോർഡ് എന്നിവ നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷനോ പരിഗണിക്കും.

പ്രായപരിധി 18-30. അപേക്ഷകൾ നവംബർ അഞ്ചുവരെ സ്വീകരിക്കും. അഭിമുഖ തീയതി അപേക്ഷകരെ അറിയിക്കും.

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-നും 30-നും ഇടയിൽ. മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ‍ഡി.സി.എ. ആൻഡ് ബിസിനസ് മാനേജ്മെന്റ് എന്നിവ പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാല അംഗീകരിച്ചിട്ടുള്ള ബിരുദവും ഡി.സി.എ.യോ, പി.ജി.ഡി.സി.എ.യോ പാസായിരിക്കണം. അപേക്ഷകൾ 30-ന് വൈകീട്ട് മൂന്നിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ നൽകണം.

കോന്നി: ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസും ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിസിനസ് മാനേജ്‌മെന്റും പാസ്സായിരിക്കണം. 30 വയസ്സിൽ കൂടരുത്. സംവരണ ആനുകൂല്യമുള്ളവർക്ക് ഇളവ്‌ ലഭിക്കും. ബിരുദധാരികൾക്ക് പി.ജി.കംപ്യൂട്ടർ ആപ്ലിക്കേഷനും ഉണ്ടെങ്കിൽ അപേക്ഷിക്കാം. നവംബർ അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

മംഗൽപാടി: പഞ്ചായത്തിൽ താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ് മാനേജ്‌മെന്റ്. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാല അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചിരിക്കണം. നവംബർ എട്ടിന് വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷിക്കണം.

മംഗൽപാടി പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന.

കയ്യൂർ-ചീമേനി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് നവംബർ 10-ന് മുൻപ് അപേക്ഷിക്കണം.

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 27-ന് മൂന്നിനു മുൻപ് പഞ്ചായത്തോഫീസിൽ അപേക്ഷ സമർപ്പിക്കണം.

ചീക്കോട്: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. നവംബർ ആറിന് രാവിലെ 11-ന് പഞ്ചായത്ത് ഹാളിലാണ് അഭിമുഖം. അപേക്ഷകൾ പഞ്ചായത്തോഫീസിൽ നേരിട്ടോ [email protected] എന്ന ഇ-മെയിലിലോ നവംബർ മൂന്നിനുമുൻപ്‌ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0483 2725235.

പാണ്ടനാട്: പാണ്ടനാട് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറ്‌ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. നവംബർ 10-നു മുൻപായി അപേക്ഷകൾ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.

പാമ്പാടി: പാമ്പാടി ഗ്രാമപ്പഞ്ചായത്തിലേക്ക്‌ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക്‌ 18-നും 30-നുമിടയിൽ പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

മല്ലപ്പള്ളി: കുന്നന്താനം ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ്)/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ ഇവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. പ്രായപരിധി 18-30 വയസ്സ്. താത്പര്യമുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും സഹിതം നവംബർ എട്ട് രണ്ടുമണിക്ക് മുൻപായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

പുറമറ്റം: പുറമറ്റം ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. നവംബർ എട്ടിന് മുൻപ് അപേക്ഷിക്കണം.

ഫോൺ -04692 664527

പുല്ലാട് : കോയിപ്രം ഗ്രാമപ്പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഉപയോഗിച്ച് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ജിയോ ടാഗ് ചെയ്യുന്നതിനും ഇ-ഗ്രാമസ്വരാജ് സൈറ്റിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും ഒരു പ്രോജക്ട് അസിസ്റ്റൻറിനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നവംബർ എട്ടിനകം പഞ്ചായത്തോഫീസിൽ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക്. //panchayat.lsgkerala.gov.in/koipurampanchayat/

ശൂരനാട് : ശൂരനാട് തെക്ക് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിെൻറ താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജുമെൻറ്/ ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള ഡി.സി.എ./പി.ജി.ഡി.സി.എ.

പ്രായപരിധി: 18-30. എസ്‌.സി./എസ്.ടി. വിഭാഗങ്ങൾക്ക് മൂന്നുവർഷത്തെ ഇളവുണ്ട്. ബന്ധപ്പെട്ട രേഖകൾ സഹിതം 29-ന് മൂന്നിനുമുൻപായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

നാവായിക്കുളം: നാവായിക്കുളം പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. താത്‌പര്യമുള്ളവർ നവംബർ രണ്ടിനകം അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

പ്രമാടം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ദിവസ വേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്്. പ്രായം 2021 ജനുവരി ഒന്നിന് 18നും 30മധ്യേ. പട്ടിക ജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ലഭിക്കും. യോഗ്യത കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡി.സി.എ/പി.ജി.ഡി.സി.എ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ എട്ട്.

കല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട വിവിധ നിർമാണ പ്രവൃത്തികളുടെ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. താത്‌പര്യമുള്ളവർ നവംബർ ആറിന് 11ന് ഗ്രാമപ്പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കംപ്യൂട്ടർ പരിജ്ഞാനവുമായി ബന്ധപ്പെട്ട നിശ്ചിത യോഗ്യതകൾ ഉണ്ടായിരിക്കണം. 2021 ജനുവരി ഒന്നിന് 18-30 നും ഇടയിൽ പ്രായമുളളവരായിരിക്കണം. പട്ടികജാതിക്കാർക്ക് നിയമാനുസൃതമുള്ള വയസ്സിളവ് ഉണ്ടായിരിക്കും

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ജിയോ ടാഗിങിനും ഇ- ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മാർച്ച് 31 വരെയാണ് നിയമന കാലാവധി. നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾസഹിതം നേരിട്ടോ, സെക്രട്ടറി തെക്കുംകര പഞ്ചായത്ത് പി.ഒ. തെക്കുംകര, 680589 എന്ന വിലാസത്തിലോ 30-നകം പഞ്ചായത്തിൽ അപേക്ഷകളെത്തിക്കണം. കൂടിക്കാഴ്ച നവംബർ രണ്ടിന് രാവിലെ 10.30-ന് നടക്കും.

കുടയത്തൂർ: പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ജനറൽ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്‌പര്യമുള്ളവർ 29-ന് നാലിന് മുൻപ് അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. യോഗ്യത: ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്.

വടശ്ശേരിക്കര: ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പു വിഭാഗത്തിലെ ഓവർസിയറുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മൂന്നുവർഷ പോളിടെക്‌നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷത്തെ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ഡിപ്ലോമയും പ്രവൃത്തിപരിചയവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രദേശവാസികൾക്ക് മുൻഗണന. അപേക്ഷ 28-ന് വൈകീട്ട് അഞ്ചിനകം ഓഫീസിൽ സമർപ്പിക്കണം.

ഫോൺ: 04735-252029.

കൊല്ലം : കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തിൽ 2021-22 വാർഷികപദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 18-നും 30-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി നവംബർ മൂന്നിനു വൈകീട്ട് അഞ്ചിനുമുൻപ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് ഫോൺ: 9497757440.

കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 18നും 33നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ  ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യട്ടര്‍ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇന്‍ കമ്പ്യൂൂട്ടര്‍ ആപ്ലിക്കേഷനോ പാസായവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍  27നകം  പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. കള്ളാര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന.

ബന്തടുക്ക: കുറ്റിക്കോൽ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിജയിച്ചവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം 30. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. അപേക്ഷ നവംബർ ഒന്നിനകം ലഭിക്കണം.

വെള്ളിക്കോത്ത്: അജാനൂർ പഞ്ചായത്ത് ഓഫീസിൽ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം നവംബർ രണ്ടിന് രാവിലെ 11-ന് നടക്കും. ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻ‍‍ഡ് ബിസിനസ് മാനേജ്മെന്റ്/അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 18-നും 30-നും ഇടയിൽ. പട്ടികജാതി, പട്ടികവർഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് ലഭിക്കും. ഫോൺ: 0467 2266386.

കൂത്തുപറമ്പ്: കോട്ടയം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ 28-നകം പഞ്ചായത്തോഫീസിൽ നൽകണം.

വളയം: വളയം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ കംപ്യൂട്ടർ പരിജ്ഞാനമുള്ള പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. അപേക്ഷ നവംബർ 6 ശനിയാഴ്ച വൈകുന്നേരം 5 മണിക്കുമുമ്പായി മതിയായ രേഖകളുടെ പകർപ്പുസഹിതം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.

ഫോൺ: 0496 2460191.

മാത്തറ: ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അഭിമുഖം നടത്തും. 27-ന് രാവിലെ 11 മണിക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം. 18-നും 30-നുമിടയിൽ വയസ്സുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0495 2430788.

കോട്ടയ്ക്കൽ: തെന്നല ഗ്രാമപ്പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷകൾ നവംബർ മൂന്നിനുവൈകുന്നേരം അഞ്ചിനുമുമ്പ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ്സ് മാനേജ്‌മെന്റ്. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമയോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ പാസ്സായിരിക്കണം. പ്രായപരിധി: 2021 ജനുവരി ഒന്നിന് 18-നും 30-നും ഇടയിൽ. പട്ടികജാതി, പട്ടികവർഗക്കാർക്ക് മൂന്നുവർഷത്തെ ഇളവുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.

പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നവംബർ ഒന്നു വരെ അപേക്ഷിക്കാം.
വെബ്‌സൈറ്റ്: https://ift.tt/2ZuwA66

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കരാർ നിയമനമാണ്. അപേക്ഷകൾ നവംബർ അഞ്ചു വരെ സ്വീകരിക്കും. അഭിമുഖ തീയതി പിന്നീട് അറിയിക്കും.

ഞീഴൂർ: ഞീഴൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 2021 ജനുവരി ഒന്നിന് 18-നും 30-നും ഇടയിൽ പ്രായമുള്ളവരാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ അഞ്ച്.

കാട്ടൂർ: ചെറുകോൽ ഗ്രാമപ്പഞ്ചായത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡിപ്ലോമാ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ്/കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ബി.സി.എ.അല്ലെങ്കിൽ പി.ജി.ഡി.സി.എ. എന്നിവയാണ് യോഗ്യത.

18-നും 30-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. നവംബർ മൂന്നിനുള്ളിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായോ http:/panchayat.lsgkerala.gov.in/cherukolepanchayat എന്ന വെബ്‌സൈറ്റിൽ നിന്നോ അറിയാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

തിരുവല്ല: കടപ്ര ഗ്രാമപ്പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. പ്രായം 18-നും 30-നും ഇടയിൽ. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്/ബിരുദവും ഒരുവർഷത്തെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നാണ് യോഗ്യത. നവംബർ അഞ്ചിനകം അപേക്ഷിക്കണം. എട്ടിന് അഭിമുഖം നടക്കും.

ഫോൺ: 0469 2610246.

കടയ്ക്കൽ : നിലമേൽ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്‌കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള 18-നും 30-നും മധ്യേ പ്രായമുള്ളവർ 30-നുമുൻപ്‌ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

പാറശ്ശാല: കാരോട് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഇക്കഴിഞ്ഞ ജനുവരി 1-ന് 18 വയസ്സ് പൂർത്തിയായവരും 30 വയസ്സ് പൂർത്തിയായിട്ടുള്ള സർക്കാർ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർ ഒക്ടോബർ 27-ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കല്ലറ: പഞ്ചായത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവുണ്ട്. 18നും 30നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 27-നു മുൻപായി രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തണം. 28-ന് 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതുമാണ്‌.

കല്ലമ്പലം: കരവാരം പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. പ്രായപരിധി 18-30 വയസ്സ്. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുസഹിതം നവംബർ 3-ന് പകൽ 3മണിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അഭിമുഖം നവംബർ 5-ന് 11-ന്.

ഫോൺ: 0470 2690260.

കാട്ടാക്കട: കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനത്തിന് ഒരു പ്രോജക്ട് അസിസ്റ്റൻറ് ഒഴിവിലേക്കുള്ള അഭിമുഖം എട്ടിന് രാവിലെ 10.30-ന് നടക്കും.

നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യരായവര്‍ നവംബര്‍ അഞ്ചിനകം പഞ്ചായത്തില്‍ അപേക്ഷിക്കണം.  കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. വെബ്സൈറ്റ്: panchayat.lsgkerala.gov.in/kinanoorkarinthalam . ഫോണ്‍-04672-235350,9496049673.

കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. ഡി.സി.പി, ഡി.സി.എം ആന്‍ഡ് ബി.എം അല്ലെങ്കില്‍ ബിരുദവും ഡി.സി.എ, പി.ജി.ഡി.സി.എയുമാണ് യോഗ്യത. തത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡേറ്റ സഹിതം എത്തണമെന്ന്  സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04923-252257.

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്നു വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 28 ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04735-252029.

ബേഡഡുക്ക: പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ്, ബിരുദം ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18-നും 30-നും മധ്യേ. അപേക്ഷ 28-ന് മുൻപ് ലഭിക്കണം. അഭിമുഖം നവംബർ അഞ്ചിന്.

ഫോൺ: 04994 210235.

കീഴല്ലൂർ: പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാൻറുമായി ബന്ധപ്പെട്ട നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ബില്ലുകൾ തയ്യാറാക്കുന്നതിനുമായി ദിവസവേതനാടിസ്ഥാനത്തിൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ കീഴല്ലൂർ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു.

സംസ്ഥാന സാങ്കേതികപരീക്ഷ കൺട്രോളർ സാങ്കേതികവിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി.), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് അല്ലെങ്കിൽ ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.

2021 ജനുവരി ഒന്നിന് 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്‌പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം 28-ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

പാനൂർ: കുന്നോത്തുപറമ്പ് പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 27-ന് 11-ന് പഞ്ചായത്ത് ഓഫീസിൽ.

അപേക്ഷ, ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം.

വേളം: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 27-ന് നടക്കും. താത്‌പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുംസഹിതം ഹാജരാകണം.

പ്രായപരിധി 2021 ജനുവരി ഒന്നിന് 18-നും 30-നും ഇടയിൽ. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ ഇളവ്. നിശ്ചിതയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.ഫോൺ: 04962770109.

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 29-ന് രാവിലെ 11-നാണ് കൂടിക്കാഴ്ച.

പടപ്പറമ്പ്: കുറുവ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 30-ന് മൂന്നുമണിക്ക് മുൻപായി അപേക്ഷ നൽകണം.

പ്രായപരിധി: 18-നും 30-നും ഇടയിൽ. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ഉണ്ടായിരിക്കും.

പുലാമന്തോൾ: പഞ്ചായത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ നവംബർ അഞ്ചിനു മുമ്പായി ഓഫീസിൽ ലഭിക്കണം.

ഫോൺ: 04933 267468

വല്ലപ്പുഴ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. പ്രായം 18-30. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ നവംബർ രണ്ടിനുമുമ്പ് പഞ്ചായത്തോഫീസിൽ സമർപ്പിക്കണം.

ഫോൺ: 04662235222, 9496047133.

പരുതൂർ: ഗ്രാമപ്പഞ്ചായത്തിലെ പ്രോജക്ട്‌ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 2021 ജനുവരിയിൽ 18-30. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പുസഹിതം നവംബർ അഞ്ചിന് 11.30-ന് അപേക്ഷകർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 04662238225.

കപ്പൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 27-നകം അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04662276067.

മാങ്കാംകുഴി: തഴക്കര പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവ്. വിവരങ്ങൾക്ക്: 0479 2356048.

തെന്മല : തെന്മല പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 18-നും 30-നും ഇടയിൽ പ്രായമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി നവംബർ ഒന്നിന് വൈകീട്ട് അഞ്ചിനുമുൻപായി പഞ്ചായത്ത് ഓഫീസിലെത്തണം.

ചെറുന്നിയൂർ: ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകൾ നവംബർ മൂന്നുവരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.

ഫോൺ: 0470 2602365.

ഇലകമൺ: ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകൾ നവംബർ ഒന്നുവരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.

ഫോൺ: 0470 2667611.


കല്ലമ്പലം: ഒറ്റൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. 3 വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം . ഈ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം 1 വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ അല്ലെങ്കിൽ പോസ്റ്റ്ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായവരെയും പരിഗണിക്കും.

പ്രായപരിധി 18-30 വയസ്സ്. അപേക്ഷയും രേഖകളുടെ യോഗ്യത തെളിയിക്കുന്ന പകർപ്പുകളും നവംബർ 2-ന് വൈകുന്നേരം 5 മണിക്കകം ഒറ്റൂർ ഗ്രാമപ്പഞ്ചായത്തോഫീസിൽ നൽകണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ ഇന്റർവ്യു നവംബർ 6-ന് രാവിലെ 10.30-ന്.

ഫോൺ: 0470-2689061, 9496040757

തിരുവനന്തപുരം: വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഉദ്യോഗാർഥി എസ്.സി. വിഭാഗത്തിൽപ്പെട്ടതാകണം.

വിവരങ്ങൾക്ക്9496040649, 0471 2480256.

അരുവിക്കര: അരുവിക്കര ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിന്റെ താത്കാലിക ഒഴിവുണ്ട്. സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലമോ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡി.സി.എ. ആൻഡ്‌ ബിസിനസ് മാനേജ്മെന്റ്‌ എന്നീ കോഴ്സുകൾ പാസായവർക്കും കേരളത്തിലെ സർവകലാശാലകൾ അംഗീച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള ഡി.സി.എ., പി.ജി.ഡി.‍‍സി.എ. പാസായവർക്കും അപേക്ഷിക്കാം.

പ്രായം 18നും 30നും മധ്യേ. അപേക്ഷകൾ നവംബർ 3-ന് വൈകീട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. അഭിമുഖം നവംബർ 8-ന് രാവിലെ 11-ന്. വിവരങ്ങൾക്ക് ഫോൺ: 6282184732

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ ദിവസവേതന- കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദവിവരം പഞ്ചായത്തിന്റെ വെബ്സൈറ്റിലും ഓഫീസിലും ലഭ്യമാണ്. താത്പര്യമുള്ളവർ നവംബർ അഞ്ചിന്് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ നൽകണം.

വീയപുരം: വീയപുരം ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-നും 30-നും മധ്യേ പ്രായമുള്ളവരായിരിക്കണം. പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർക്ക് മൂന്നുവർഷത്തെ ഇളവു ലഭിക്കും. യോഗ്യരായവർ 27-നു വൈകീട്ട് മൂന്നി‌നു മുൻപ്‌ അപേക്ഷിക്കണം. അഭിമുഖം 29-നു രാവിലെ 11-ന്. ഫോൺ: 0479-2319649.

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 28 ലേക്ക് മാറ്റി. രാവിലെ 11നാണ് അഭിമുഖം.

പ്രായം 18നും 30നും മധ്യേ. യോഗ്യത- മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 26നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0477 2212261.

ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍  ഒരു പ്രോജക്ട് അസ്സിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ  ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍  പ്രാക്ടീസ് /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യട്ടര്‍ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇന്‍ കമ്പ്യൂൂട്ടര്‍ ആപ്ലിക്കേഷനോ പാസായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 നും 30 നും മധ്യേ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍  28 ന് വൈകീട്ട് മൂന്നിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം അഭിമുഖം നവംബര്‍ അഞ്ചിന് നടക്കും.

ഫോണ്‍: 04994 210235

പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം, നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമ സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമുള്ള സഹായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.  സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ  ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍  പ്രാക്ടീസ് /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ കമ്പ്യട്ടര്‍ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇന്‍ കമ്പ്യൂൂട്ടര്‍ ആപ്ലിക്കേഷനോ പാസായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 നും 30 നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. പള്ളിക്കരപഞ്ചായത്തില്‍ സ്ഥിര താമസമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 27 ന് വൈകീട്ട് അഞ്ചിനകം പഞ്ചായത്തില്‍ അപേക്ഷിക്കണം. അപേക്ഷകന്റെ പൂര്‍ണ്ണമായി വിലാസം, ഫോണ്‍ നമ്പര്‍, താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ പേരും വാര്‍ഡ്/വീട്ടുനമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. അപൂര്‍ണ്ണമായി അപേക്ഷകള്‍ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

ചെറുവത്തൂര്‍  പഞ്ചായത്തില്‍   പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുണ്ട്. അപേക്ഷകര്‍ സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി 1ന് 18 നും 30നും ഇടയിലായിരിക്കണം. പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 നകം പഞ്ചായത്തില്‍ നേരിട്ടോ  [email protected]  എന്ന ഈമെയിലിലോ അപേക്ഷിക്കണം.

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ ദിവസവേതന- കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദവിവരം പഞ്ചായത്തിന്റെ വെബ്സൈറ്റിലും ഓഫീസിലും ലഭ്യമാണ്. താത്പര്യമുള്ളവർ നവംബർ അഞ്ചിന്് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ നൽകണം.

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും ജിയോ ടാഗിങ് നടത്തുന്നതിനും േപ്രാജക്ട് അസിസ്റ്റന്റ് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക ഫോൺ: 0484 2649025.

കിടങ്ങൂർ: ഗ്രാമപ്പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദവിവരം panchayat.Isgkerala.gov.in/kidangoorpanchayat എന്ന വെബ്‌സൈറ്റിലും പഞ്ചായത്തോഫീസിലും ലഭ്യമാണ്. 27-നകം അപേക്ഷ നൽകണം.

തലവടി: തലവടി ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസി. ഒഴിവിലേക്കു കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. നവംബർ അഞ്ചിനു വൈകീട്ട് മൂന്നിനുമുൻപായി ഫ്രണ്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്നു സെക്രട്ടറി അറിയിച്ചു.

പനവൂർ: പനവൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. പ്രായപരിധി 18-നും 30-നും മധ്യേ. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും 30-ന് വൈകീട്ട് 5-നകം ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിൽ ലഭിക്കണം. അഭിമുഖം നവംബർ 2-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഒാഫീസിൽ.

വിവരങ്ങൾക്ക് : 9496040697.

കൂത്തുപറമ്പ്: വേങ്ങാട് ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 27-ന് രാവിലെ 11-ന്.

ഫോൺ: 0490 2382408.

കണ്ണൂർ: കൊട്ടിയൂർ പഞ്ചായത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. 2021 ജനുവരി ഒന്നിന് 18-നും 30-നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ രണ്ടിനകം ലഭിക്കണം. ഫോൺ: 0490 2430700.

എടവക: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 28-ന് രാവിലെ 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ.

ഫോൺ: 04935240366.

പുതുപ്പാടി: ഗ്രാമപ്പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാകൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയോ പി.ജി.ഡി.സി.എയോ വേണം.

18-നും 30-നുമിടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ്സിളവുണ്ട്. അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ രണ്ടിനകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. എല്ലാ അപേക്ഷകരും നവംബർ മൂന്നിന് രാവിലെ പത്ത് മണി മുതൽ പഞ്ചായത്ത് ഓഫീസിൽ നടത്തുന്നു .

മങ്കട: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിന്‍റെ ഒഴിവുള്ള തസ്തികയിലേക്ക്‌ നിയമനം നടത്തുന്നു.

താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ സഹിതമുള്ള അപേക്ഷ 28-ന് മുൻപായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

ഫോൺ: 04933239231.

എലപ്പുള്ളി: ഗ്രാമപ്പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ്‌ പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുള്ള പ്രോജക്ട്‌ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. പട്ടികജാതിവിഭാഗത്തിലെ 18-33 പ്രായപരിധിയിലുള്ളവർക്ക്‌ അപേക്ഷിക്കാം. 2022 മാർച്ച്‌ 31 വരെ കരാറടിസ്ഥാനത്തിലാവും നിയമനം. പൂരിപ്പിച്ച അപേക്ഷകൾ 30-നകം ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിൽ സ്വീകരിക്കും.

വാഴക്കുളം: ആവോലി പഞ്ചായത്തുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ആവോലിയിൽ 27-നും രാവിലെ 10.30-നാണ് അഭിമുഖം. 18-നും 30-നും ഇടയിൽ പ്രായമുള്ള നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ രേഖകളുമായി നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് അതത് പഞ്ചായത്തുകളുമായി ബന്ധപ്പെടണം.

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറ് നിയമനത്തിനുള്ള അഭിമുഖം നവംബർ രണ്ടിനു രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. പ്രായം 18-നും 30-നും മധ്യേ.

ഫോൺ: 0477 2280525.

മുതുകുളം: മുതുകുളം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാനതീയതി നവംബർ എട്ട്.

ഫോൺ: 0479-2472027.

എടവക ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം നടത്തുന്നു. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ അല്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്/ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള  അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. അപേക്ഷകര്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള വരായിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 28 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04935240366

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 28 ലേക്ക് മാറ്റി. രാവിലെ 11നാണ് അഭിമുഖം.

പ്രായം 18നും 30നും മധ്യേ. യോഗ്യത- മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 26നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.

ഫോണ്‍: 0477 2212261.

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റ് നിയമനത്തിനുള്ള   അഭിമുഖം നവംബര്‍ രണ്ടിനു രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത- ഡി.സി.പി/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്/ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത ഡി.സി.എ./ പി.ജി.ഡി.സി.എയും.  പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 0477 2280525.

ഇരിട്ടി:പടിയൂർ _കല്യാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 2021 ജനുവരി-ഒന്നിന് 18 നും 30 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കൂടിക്കാഴ്ച ഒക്ടോബർ 27-ന് 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ ലഭിക്കും.

രാമന്തളി: രാമന്തളി പഞ്ചായത്തിൽ ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപയോഗിച്ച് നടത്തുന്ന നിർമാണപ്രവൃത്തികളുടെ ജിയോ ടാറിങ് നടത്തുന്നതിനും ബിൽ തയ്യാറാക്കുന്നതിന്‌ സഹായിക്കുന്നതിനുമായി ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

2022 മാർച്ച് 31 വരെയാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ 30-നകം പഞ്ചായത്തുമായി ബന്ധപ്പെടണം.

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരാളെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. കംപ്യൂട്ടർ സയൻസിലോ കൊമേഷ്യൽ പ്രാക്ടീസിലോ ഉള്ള പോളിടെക്നിക് ഡിപ്ലോമ അല്ലെങ്കിൽ ബിരുദത്തോടൊപ്പം ഡി.സി.എ., പി.ജി.ഡി.സി.എ. എന്നിവയിലേതെങ്കിലും യോഗ്യതകൾ ഉള്ളവർ നവംബർ ഒന്നിനകം പഞ്ചായത്ത് കാര്യാലയത്തിൽ നേരിട്ടപേക്ഷിക്കണം.

ബദിയഡുക്ക: നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ്ങിനും ഇ-ഗ്രാംസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കാൻ സഹായസംവിധാനം ഒരുക്കുന്നതിന്റെയും ഭാഗമായി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടവരിൽനിന്ന്‌ പ്രോജക്ട് അസിസ്റ്റന്റ് നിയമനം നടത്തുന്നു.

സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായവർക്ക് അപേക്ഷിക്കാം.

ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ ജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചവർക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ നവംബർ രണ്ട് വൈകീട്ട് അഞ്ചിനകം ബദിയഡുക്ക പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം.

അപേക്ഷകന്റെ പൂർണമേൽവിലാസം, ഫോൺ നമ്പർ, താമസിക്കുന്ന സ്ഥാപനത്തിന്റെ പേരും വാർഡ് വീട്ടുനമ്പർ എന്നിവയും രേഖപ്പെടുത്തണം.

കരിവെള്ളൂർ: കരിവെള്ളൂർ-പെരളം പഞ്ചായത്തിൽ ധനകാര്യ കമ്മിഷൻ ഗ്രാൻറുപയോഗിച്ച് നടത്തുന്ന നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ്ങിനും ബിൽ തയ്യാറാക്കുന്നതിനും സഹായിക്കുന്നതിന്‌ ദിവസവേതനാടിസ്ഥാനത്തിൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ 30-ന് അഞ്ചുമണിക്ക് മുൻപായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം. അഭിമുഖം ഒക്ടോബർ 31-ന് രാവിലെ 10-ന്.

അഴീക്കോട്: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18-നും 30-നും മധ്യേയുള്ള വർക്ക് ദിവസവേതനാടിസ്ഥാനത്തിൽ 2022 മാർച്ച് വരെയാണ് നിയമനം. അപേക്ഷകർ പി.ജി. ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ പാസായിരിക്കണം. അപേക്ഷകൾ 31-നകം സെക്രട്ടറി ഗ്രാമപ്പഞ്ചായത്ത്, അഴീക്കോട് എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ അയക്കാം.

ഫോൺ: 0497 2771486.

പുതിയതെരു: ചിറക്കൽ ഗ്രാമപ്പഞ്ചായത്തിൽ കെ.എൽ.ജി.എസ്.ഡി.പി. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് താത്‌കാലികാടിസ്ഥാനത്തിൽ (ദിവസവേതനം) പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി- 28. കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

അത്തോളി: അത്തോളി ഗ്രാമപ്പഞ്ചായത്തിലെ പ്രവൃത്തികളുടെ ജിയോ ടാഗ് നടത്തുന്നതിനും ബില്ലുകൾ ഇ ഗ്രാമസ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിന് പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു.

അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും 2021 ജനുവരി ഒന്നിന് 33 വയസ്സ് കവിയാത്തവരുമാകണം.

ഇന്റർവ്യൂ 27 -ന് രാവിലെ 11.00-ന് അത്തോളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ.

ഫോൺ: 0496-2672235

ഒതുക്കുങ്ങൽ: ഗ്രാമപ്പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2021 ജനുവരി 1-ന് 18-നും 30-നും ഇടയിൽ പ്രായമുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്/ഡി.സി.എ.ബി.എ. അല്ലെങ്കിൽ ബിരുദവും ഡി.സി.എ./പി.ജി.ഡി.സി.എ. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 2-ന് രാവിലെ 11-ന് അസ്സൽ രേഖകളും പകർപ്പുകളുമായി പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫോൺ: 0483 2839247.

മങ്കട: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിന്‍റെ ഒഴിവുള്ള തസ്തികയിലേക്ക്‌ നിയമനം നടത്തുന്നു.

താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ സഹിതമുള്ള അപേക്ഷ 28-ന് മുൻപായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

ഫോൺ: 04933239231.

മരുതറോഡ്: പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ 27-ന് വൈകീട്ട് മൂന്നിനകം ലഭിക്കണം.

വിശദവിവരങ്ങൾക്ക്: 0491 2534003.

തിരുവില്വാമല: ഗ്രാമപ്പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് വഴിയുള്ള ഓൺലൈൻ പേമെന്റ്, നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് എന്നിവ ചെയ്യുന്നതിനായി പ്രോജക്ട്‌ അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യാൻ താത്‌പര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. ഫോൺ: 04884 282023.

മുളങ്കുന്നത്തുകാവ്: അവണൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തിക ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ ഒന്ന് ഉച്ചയ്ക്ക് 3.00 മണി.

കോടശ്ശേരി/അതിരപ്പിള്ളി: കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 2022 മാർച്ച് 31വരെയാണ് നിയമനം. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദവും ഡി.സി.എ./ പി.ജി.ഡി.സി.എ. യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. പട്ടികജാതി പട്ടികവർഗക്കാർക്ക് മൂന്നു വർഷത്തെ വയസ്സിളവുണ്ട്. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 29-ന് രാവിലെ 11-ന് കോടശ്ശേരി പഞ്ചായത്ത് ഓഫീസിൽ എത്തണം.

ഫോൺ: 0480 2740538.

കോഴിക്കോട്: കാക്കൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 30-ന് രാവിലെ 11 മണിക്ക്.

ആയഞ്ചേരി:

പഞ്ചായത്ത് ഓഫീസിലേക്ക് ദിവസവേതനത്തിന് പ്രോജക്ട്‌ അസിസ്റ്റൻറിനുള്ള അപേക്ഷ ഒക്ടോബർ 28-നകവും ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0496 2580265.

കുഴൽമന്ദം: ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ. നിർദിഷ്ട യോഗ്യതയുള്ളവർ 28നകം പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം.

വാഴപ്പള്ളി: ഗ്രാമപ്പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ നൽകേണ്ട അവസാന തീയതി 28 ആണ്. വിവരങ്ങൾക്ക് പഞ്ചായത്തോഫീസുമായി ബന്ധപ്പെടണം.

എരുമേലി: ഗ്രാമപ്പഞ്ചായത്തിൽ ഇ ഗ്രാമസ്വരാജ് പ്രവർത്തനങ്ങൾക്കായി എസ്.സി. വിഭാഗത്തിന്‌ സംവരണംചെയ്ത, ദിവസവേതനാടിസ്ഥത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04828210337.

കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദവിവരം panchayat.Isgkerala.gov.in/kidangoorpanchayat   എന്ന വെബ്‌സൈറ്റിലും പഞ്ചായത്ത്  ഓഫീസിലും ലഭ്യമാണ്. താത്പര്യമുള്ളവർ ഒക്ടോബർ 27 നകം അപേക്ഷ നൽകണം.

ഫോണ്‍: 2212261

കാട്ടാക്കട: കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റൻറ് ഒഴിവിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കംപ്യൂട്ടർ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിത്ത് ബിസിനസ് മാനേജ്‌മെൻറ്, ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ള 30 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി.- എസ്.ടി. വിഭാഗങ്ങൾക്ക് മൂന്നുവർഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷകൾ 28-ന് വൈകീട്ട് നാലിനു മുമ്പ് ഓഫീസിൽ നൽകണം.

കോഴഞ്ചേരി : നാരങ്ങാനം ഗ്രാമപ്പഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. അപേക്ഷകർ 27-ന് മൂന്നുമണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് //Panchayati Isg Kerala.gov.in/naranganampanchayat എന്ന വെബ്‌സൈറ്റിലോ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

പന്തളം: പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-1, യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറോ സാങ്കേതിക വിദ്യാഭ്യാസ ബോർഡോ നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസോ(ഡി.സി.പി.) ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെൻറ് പരീക്ഷയോ പാസായിരിക്കണം.

അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.

കാട്ടൂർ:പഞ്ചായത്തിന്റെ ഇ- ഗ്രാം സ്വരാജ് പദ്ധതിയുടെ പ്രവൃത്തികളിൽ സഹായിക്കുന്നതിനും പ്രോജക്റ്റുകൾ സംബന്ധിച്ച ബില്ലുകൾ തയ്യാറാക്കുന്നതിനുമായി അസിസ്റ്റന്റിനെ തിരഞ്ഞെടുക്കുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക്‌ അപേക്ഷിക്കാം.

കോഡൂർ: ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാനസർക്കാർ ഏജൻസിക്കു കീഴിൽ മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസോ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റോ അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകളിൽനിന്നുള്ള ബിരുദത്തോടൊപ്പം ഒരുവർഷത്തിൽ കുറയാത്ത അംഗീകൃത ഡി.സി.എയോ പി.ജി.ഡി.സി.എയോ പാസായവരായിരിക്കണം. പ്രായപരിധി പൊതുവിഭാഗത്തിന് 30 വയസ്സും പട്ടിക വിഭാഗങ്ങൾ‌ക്ക് 33 വയസ്സുമാണ്. 2022 മാർച്ച് 31 വരെ കരാർ വ്യവസ്ഥയിലാണ് നിയമനം.

യോഗ്യരായവർ 28-നകം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

ഫോൺ: 0480 2877383.

കോഴിക്കോട്: കാക്കൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 30-ന് രാവിലെ 11 മണിക്ക്.

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിത്ത് ബിസിനസ് മാനേജ്മെന്റ് കഴിഞ്ഞവരോ ആകണം.

വടകര: ചോറോട് ഗ്രാമപ്പഞ്ചായത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം 18-നും 30-നും ഇടയിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഈ മാസം 30. അപേക്ഷ പഞ്ചായത്തിൽ നേരിട്ട് സമർപ്പിക്കണം

കൊറ്റനെല്ലൂർ: വേളൂക്കര പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ വിനിയോഗം – നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തൽ, പോർട്ടലിൽ ബില്ല് തയ്യാറാക്കൽ എന്നിവയ്ക്കായി പ്രോജെക്റ്റ്‌ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 27-ന് മുമ്പായി വേളൂക്കര പഞ്ചായത്തിൽ സമർപ്പിക്കണം.

ഫോൺ: 0480 2860248.

നെടുമുടി: നെടുമുടി ഗ്രാമപ്പഞ്ചായത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്‌ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. 29-നു മുൻപ് അപേക്ഷിക്കണം. 30-ന് അഭിമുഖം നടത്തും.

വിവരങ്ങൾക്ക്- 0477 2736236.

കൂരാലി: എലിക്കുളം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. വിവരങ്ങൾക്ക് പഞ്ചായത്തോഫീസുമായി ബന്ധപ്പെടുക.

കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 27.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. നിലവില്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി നാല് പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്  മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. മേഖലയിലെ തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും. അഭിമുഖ തീയതി അപേക്ഷകരെ അറിയിക്കും. ഗ്രാമപഞ്ചായത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.

ഫോണ്‍: 0468 2382223.

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 29ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത-മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്‌മെന്‍റ്/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും. പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 0477 2272033

കൂരോപ്പട: ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്റ്റ് അസിസ്റ്റൻറുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡി.സി.എ. ആൻഡ് ബിസിനസ് മാനേജ്‌മെൻറ്, ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, പി.ജി.ഡി.സി.എ. മലയാളം ടൈപ്പ് റൈറ്റിങ്‌ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 28-ന് മുമ്പ് അപേക്ഷ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു

ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0495 2281253, 9496048221.

പറപ്പൂക്കര: പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്‌റ്റന്റിനെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാർക്കാണ് നിയമനം.

ഫോൺ: 2966272,949604614

വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ്, അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് എന്നീ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. 30 വയസ്സ് കവിയാത്ത നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group