Join Our Whats App Group

നോർത്ത് സെൻട്രൽ റെയിൽവേയിൽ 1664 അപ്രൻറിസ് ഒഴിവ്..




നോർത്ത് സെൻട്രൽ റെയിൽവേയിൽ അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

വിവിധ ട്രേഡുകളിലായി 1664 ഒഴിവുണ്ട്.

ഒരു വർഷത്തെ പരിശീലനമാണ്.

  • പ്രയാഗരാജ് ,
  • ഝാൻസി ,
  • ആഗ്ര ഡിവിഷനുകളിലും ഝാൻസി വർക് ഷോപ്പിലുമാണ് അവസരം.

റെയിൽവേ റിക്രൂട്ട്മെൻറ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിജ്ഞാപനനമ്പർ : RRC/NCR/2/2021.

ഓൺലൈനായി അപേക്ഷിക്കണം.

ട്രേഡുകൾ :

  • അർമച്വർ വൈൻഡർ ,
  • ഫിറ്റർ ,
  • വെൽഡർ (ജി.ആൻഡ്.ഇ) ,
  • മെഷിനിസ്റ്റ് ,
  • കാർപെൻറർ ,
  • ഇലക്ട്രിഷ്യൻ ,
  • പെയിൻറർ (ജനറൽ) ,
  • മെക്കാനിക് ( ഡീസൽ ) ,
  • ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻറനൻസ് ,
  • വയർമാൻ ,
  • പ്ലംബർ ,
  • മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം ,
  • ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ,
  • മൾട്ടിമീഡിയ ആൻഡ് വെബ് പേജ് ഡിസൈനർ ,
  • എം.എം.ടി.എം ,
  • ക്രെയിൻ ,
  • ഡോട്ട്സ് മാൻ (സിവിൽ) ,
  • സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) ,
  • സ്റ്റെനോഗ്രാഫർ (ഹിന്ദി).

യോഗ്യത :

പ്ലസ് ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസ്സ് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം.

ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്/ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (എൻ.സി.വി.ടി / എസ്.സി.വി.ടി) നേടിയിരിക്കണം.


2021 ഒക്ടോബർ 12 ന് മുമ്പായി നേടിയതായിരിക്കണം യോഗ്യത.

പ്രായം : 15 വയസ്സ് പൂർത്തിയായിരിക്കണം.

24 വയസ്സ് കവിയാൻ പാടില്ല.

2021 ഡിസംബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും

ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.

വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.

ഫീസ് :

വനിതകൾക്കും ഭിന്നശേഷി , എസ്.സി , എസ്.ടി. വിഭാഗക്കാർക്കും ഫീസ് ഇല്ല.

മറ്റുള്ളവർക്ക് 100 രൂപ.

ഫീസ് പേമെൻറ് ഗേറ്റ് വേ സംവിധാനം വഴി ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.

വിജ്ഞാപനത്തിനും വിശദവിവരങ്ങൾക്കും www.rrcpryj.org എന്ന വെബ്സൈറ്റ് കാണുക.

നവംബർ 2 ന് അപേക്ഷ അപേക്ഷിച്ചുതുടങ്ങാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 01.

Important Links
Official Notification Click Here
More Details Click Here

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group