ഐ.ബി.പി.എസ് ക്ലാർക്ക് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 27 വരെയായിരിക്കും അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതു സംബന്ധിച്ച പുതിയ വിജ്ഞാപനം ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in ൽ പ്രസിദ്ധീകരിച്ചു.നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടി വരും. ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പടെ 13 ഭാഷകളിലായിരിക്കും പരീക്ഷ നടക്കുക. ഡിസംബറിൽ പ്രിലിമിനറി പരീക്ഷ നടക്കുമെന്ന് പ്രതീക്ഷിക്കാം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 20 വയസിനും 28 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
വിശദ വിവരങ്ങളറിയാൻ ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
വിശദ വിവരങ്ങളറിയാൻ ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
إرسال تعليق