എറണാകുളം റീജിയണൽ ആൻഡ് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ 10/99 മുതൽ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ ലഭിച്ച ജോലിയിൽ മന:പൂർവ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ അല്ലാതെ രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടവർക്ക് എംപ്ലോയ്‌മെന്റ് അസൽ രജിസ്‌ട്രേഷൻ സീനിയോറിട്ടി പുന:സ്ഥാപിച്ചു നൽകും.
അർഹതയുള്ള ഉദ്യോഗാർഥികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റ് ആയ www.eemployment.kerala.gov.in ന്റെ ഹോം പേജിൽ നൽകിയിട്ടുള്ള സ്‌പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി പ്രത്യേക പുതുക്കൽ നടത്താവുന്നതാണ്. 01/10/2021 മുതൽ 30/11/2021 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്‌ട്രേഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എറണാകുളം ഓഫീസിൽ നേരിട്ടോ/ ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിച്ചാലും പുതുക്കൽ നടത്താം.
സീനിയോറിറ്റി പുന:സ്ഥാപിക്കപ്പെട്ടവർക്ക് രജിസ്‌ട്രേഷൻ നിലവിലില്ലാതിരുന്ന കാലത്തെ തൊഴിൽരഹിത വേനതത്തിന് അർഹത ഉണ്ടായിരിക്കില്ല. എറണാകുളം റീജിയണൽ ആൻഡ് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ഈ ഓഫീസിൽ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 30/11/2021 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊതു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന് ഡിവിഷൻ എംപ്ലോയ്‌മെന്റ് ഓഫീസർ (പി&ഇ) അറിയിച്ചു.
Post a Comment