തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തിയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം/ ഡിപ്ലോമയും, റെക്കോർഡിംഗ് തിയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഒരു എൻജിനിയറിങ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
28,100 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താത്പര്യമുള്ള ഇലക്ട്രിക്കൽ എൻജിനിയറിങ് ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം 28ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം.
Post a Comment