കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളിലെ 3261 ഒഴിവുകളിലേക്കായി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദം എന്നീ യോഗ്യതകൾ അടിസ്ഥാനമാക്കിയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം. ഓരോ തലത്തിലെയും നിശ്ചിത യോഗ്യതകൂടി പരിഗണിച്ചാണ് അപേക്ഷ അയക്കേണ്ടത്. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ പരീക്ഷ നടക്കും. കർണാടക/കേരള റീജനിൽ ഉൾപ്പെടുന്ന കേരളത്തിൽ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
പരീക്ഷ:
കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രമുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. പരീക്ഷാസമയം ഒരു മണിക്കൂർ. ജനറൽ ഇന്റലിജൻസ്, ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ (അടിസ്ഥാന വിവരങ്ങൾ) എന്നീ നാല് വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. അവസാന തീയതി: ഒക്ടോബർ25. തസ്തികകൾ, യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക്: www.ssc.nic.in
إرسال تعليق