തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (മെക്കാനിക്കൽ-ഹൈഡ്രോളിക്‌സ്‌ലാബ്/ ഹീറ്റ് എഞ്ചിൻലാബ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലെ അഭിമുഖം 28ന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. രണ്ട് ഒഴിവുണ്ട്. ഐ.റ്റി.ഐ (പ്ലംബിങ്/ ഹൈഡ്രോളിക്‌സ്/ ഡീസൽമെക്കാനിക്/ മോട്ടോർ മെക്കാനിക് വെഹിക്കിൾ)/ കെജിസി ഇ-ഓട്ടോമൊബൈൽ/ റ്റി.എച്ച്.എസ് (റ്റു&ത്രീ വീലർ മെയിന്റനൻസ്) ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.
Post a Comment