തിരുവനന്തപുരം: കെ.എ.എസ്. റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പി.എസ്.സി. ചെയര്‍മാനാണ് പട്ടിക പ്രഖ്യപിച്ചത്. ആദ്യ റാങ്കുകളിൽ മുന്നിൽ വനിതകളാണ്. പരീക്ഷയില്‍ യോഗ്യത നേടിയ 105 പേര് നവംബര്‍ ഒന്നി ന് ജോലിക്ക് കയറും. സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര് ഉള്‍പ്പെട്ടിട്ടുണ്ട്.
സ്ട്രീം ഒന്ന്- ഒന്നാം റാങ്ക് മാലിനി എസ്, രണ്ടാം റാങ്ക്- നന്ദന എസ് പിള്ള, മൂന്നാം റാങ്ക്- ഗോപിക ഉദയന്‍ എന്നിവര്‍ക്കാണ്.
vസ്ട്രീം രണ്ട്- ഒന്നാം റാങ്ക്- അഖില ചാക്കോ നേടി. ജയകൃഷ്ണന് കെ.ജി (2), പാര്‍വതി ചന്ദ്രന് എല്‍(3), ലിപു എസ് ലോറന്‍സ്(4), ജോഷ്വാ ബെനറ്റ് ജോണ്‍(5) എന്നിവരും റാങ്ക് നേടി.
സ്ട്രീം മൂന്ന്- ഒന്നാം റാങ്ക്: അനൂപ് കുമാര്‍ വി, രണ്ടാം-അജീഷ് കെ, മൂന്നാം റാങ്ക്-പ്രമോദ് ജി.വി., നാലാം റാങ്ക്-ചിത്രലേഖ കെ.കെ., അഞ്ചാം റാങ്ക്-സനോപ് എസ്. എന്നിവര്‍ നേടി.
Post a Comment