Join Our Whats App Group

കോടതിയിൽ ക്ലാർക്ക് നിയമനം


കോഴിക്കോട്: ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താൽക്കാലിക സ്‌പെഷ്യൽ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ ക്ലാർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 19,950 രൂപയാണ് വേതനം. 60 വയസ് പൂർത്തിയാകാൻ പാടില്ല.

അപേക്ഷകർ അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര ഗവൺമെന്റ് സർവീസിലോ സംസ്ഥാന ഗവൺമെന്റ് സർവീസിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. ഹൈക്കോടതി/ നിയമ വകുപ്പ്/ അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ സബോഡിനേറ്റ് ജൂഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പേര്, വിലാസം, ഫോൺ നമ്പർ, ജനനതിയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

വിരമിച്ച കോടതി ജീവനക്കാർക്ക് മുൻഗണനയുണ്ട്. നിയമനം കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ 2022 മാർച്ച് 31 വരെയോ കോടതി സ്ഥരിമാക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് സ്പഷ്ടീകരണം ലഭിക്കുന്നതുവരെയോ അല്ലെങ്കിൽ 60 വയസ് പൂർത്തിയാകുന്നതുവരെയോ ഇവയിൽ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും. അപേക്ഷകൾ 17ന് വൈകിട്ട് 5 മണിവരെ സ്വീകരിക്കും. യോഗ്യരായ അപേക്ഷകരെ ഇന്റർവ്യൂ തിയതി നേരിട്ട് അറിയിക്കും. അപേക്ഷകൾ അയക്കേണ്ട വിലാസം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോഴിക്കോട്-673032.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group