കൊല്ലം :നീണ്ടകര താലൂക്ക് ആശുപത്രിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ടിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് (ഒന്ന്), സ്റ്റാഫ് നേഴ്‌സ് (ഒന്ന്) നിയമനം. ഫാര്‍മസിസ്റ്റ് യോഗ്യത – ബി.ഫാം അല്ലെങ്കില്‍ ഡി. ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍; സ്റ്റാഫ് നഴ്‌സിന് നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നേഴ്‌സിങ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം. അപേക്ഷയോടൊപ്പം യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും മറ്റ് രേഖകളും സഹിതം സൂപ്രണ്ട്, സര്‍ക്കാര്‍ താലൂക്ക് ആശുപത്രി നീണ്ടകര, പുത്തന്‍തുറ പി. ഒ, വിലാസത്തില്‍ അയക്കണം. അവസാന തീയതി സെപ്റ്റംബര്‍ 30.
ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്‌സ് ഒഴിവ്..
Ammus
0
إرسال تعليق