പട്ടികവര്‍ഗ വികസന വകുപ്പിന്റെ പുനലൂര്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലേക്കും കൊല്ലം, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേക്കും മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലത്ത് അഞ്ചും ആലപ്പുഴ ഒന്നും ഉള്‍പ്പെടെ ആകെ ആറ് ഒഴിവുകളാണ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ക്കാണ് അവസരം.
എസ്. എസ്. എല്‍. സി. പാസായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി ലഭിക്കും. പ്രായപരിധി 18നും 35നും ഇടയില്‍. ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിയായി പരിശീലനം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല.
ഉദ്യോഗാര്‍ഥികളുടെ കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പരിശീലന കാലയളവില്‍ പ്രതിമാസം 10,000 രൂപ ഹോണറേറിയം നല്‍കും. അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കൂ.
അപേക്ഷാഫോം കുളത്തൂപ്പുഴ, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് അല്ലെങ്കില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വരുമാനം സംബന്ധിച്ച 200 രൂപ പത്രത്തിലുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍ – 0475 2222353, [email protected]
إرسال تعليق