പാലക്കാട്: ജില്ലയിൽ ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഒഴിവ് വന്നിട്ടുള്ള ഓർഫനേജ് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. 25 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 14,000 രൂപ വേതനം ലഭിക്കും.
യോഗ്യത എം എസ് ഡബ്ലിയു (മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്), എം എ/ എം എസ് സി സൈക്കോളജി, എക്‌സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 വൈകുന്നേരം 5 മണി. വിശദവിവരങ്ങളും അപേക്ഷാ ഫോമും സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നും ലഭിക്കും.
Post a Comment