Join Our Whats App Group

ആഘോഷ സീസണിന് മുന്നോടിയായി 110,000-ത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായി ആമസോൺ ഇന്ത്യ



ആഘോഷ സീസണിന് മുന്നോടിയായി ആമസോൺ ഇന്ത്യ 1,10,000-ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായി ഇന്ന് പ്രഖ്യാപിച്ചു.  അർത്ഥവത്തായ തൊഴിലുകൾ സൃഷ്ടിക്കാനുള്ള പ്രതിഞ്ജാബദ്ധതയുടെ ഭാഗമായി മുംബൈ, ഡൽഹി, പൂനെ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ലക്‌നൗ, ചെന്നൈ തുടങ്ങി   ഇന്ത്യയിലുടനീളമുള്ള വലുതും ചെറുതുമായ നഗരങ്ങളിൽ നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ പുതിയ നിയമനങ്ങളിൽ ഭൂരിഭാഗം പേരും  ആമസോണിന്റെ നിലവിലുള്ള അസോസിയേറ്റ് ശൃംഖലയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്, കൂടാതെ ഉപഭോക്താക്കളുടെ ഓർഡറുകൾ സുരക്ഷിതമായും കാര്യക്ഷമമായും ശേഖരിക്കാനും പായ്ക്ക് ചെയ്യാനും അയയ്ക്കാനും വിതരണം ചെയ്യാനും അവരെ പിന്തുണയ്ക്കുന്നുമുണ്ട്. പുതിയ നിയമനങ്ങളിൽ കസ്റ്റമർ സർവീസ് അസോസിയേറ്റുകളും ഉൾപ്പെടുന്നുണ്ട്, അവരിൽ വെർച്വൽ കസ്റ്റമർ സർവീസ് മോഡലിന്റെ ഭാഗമായ ചിലർക്ക്  വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാവുന്നതാണ്.

മാസം തുടക്കത്തിൽ നടന്ന കരിയർ ഡേയിൽ ആമസോൺ പ്രഖ്യാപിച്ച നേരിട്ടുള്ള 8,000 തൊഴിലവസരങ്ങൾക്ക് പുറമേയാണ് പുതിയ തൊഴിൽ അവസരങ്ങൾ. 2025-ഓടെ രാദ്യത്ത് ഒരു ദശലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന കമ്പനിയുടെ പ്രഖ്യാപനത്തിലേക്കുള്ള ഒരു ചുവടുവെപ്പ് കൂടിയാണ് സീസണൽ തൊഴിൽ അവസരങ്ങൾ.
"രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾ ആഘോഷ സീസണിൽ  അവരുടെ ഷോപ്പിംഗ് ഓർഡറുകൾ ഏറ്റവും സുരക്ഷിതവും വിശ്വസനീയവും വേഗത്തിലും ആയ ഡെലിവറിക്ക്  ആമസോൺ-നെയാണ് ആശ്രയിക്കുന്നത്. 1,10,000-ത്തിലധികം വരുന്ന ഒരു അധിക തൊഴിലാളികൾ ഞങ്ങളുടെ ഫുൾഫിൽമെന്റ്, ഡെലിവറി, ഉപഭോക്തൃ സേവനം എന്നീ ശേഷികൾ ശക്തിപ്പെടുത്താനും സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവം നൽകാനും സാധിക്കും. നിയമനത്തിലൂടെ പതിനായിരക്കണക്കിന് ആളുകൾക്ക് ജീവനോപാധിയും സാമ്പത്തികഭദ്രതയും ലഭിക്കുന്നു. വൈവിധ്യവും സമത്വവും ഉൾപ്പെടുത്തലും നമ്മുടെ ആളുകൾക്കിടയിൽ സുപ്രധാനമായതിനാൽ ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്കും സെല്ലമാർക്കും ആനന്ദകകരമായ ആഘോഷ സീസൺ ഒരുക്കുവാൻ ഞങ്ങളെ സഹായിക്കുന്നതിന് എല്ലാ മേഖലകളിലുമുള്ള അസോസിയേറ്റുകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 2025-ഓടെ രാജ്യത്ത് ഒരു ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ആമസോൺ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധയുടെ ഭാഗമാണ് അവസരങ്ങൾ.” ആമസോൺ-ന്റെ എപിഎസി, എംഇഎൻഎ, എൽഎടിഎഎം എന്നിവയുടെ  കസ്റ്റമർ ഫുൾഫിൽമെന്റ് ഓപ്പറേഷൻ വിപി ആയ അഖിൽ സക്സേന പറഞ്ഞു.

വൈകല്യമുള്ളവർ, സ്ത്രീകൾ, വിമുക്തഭടന്മാർ, എൽജിബിടിക്യുഐഎ+ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിങ്ങനെ പ്രാതിനിധ്യമില്ലാത്ത ആളുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കമ്പനി പരിശ്രമിക്കുന്നു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർഷം സീസണൽ നിയമനത്തിൽ 50% കൂടുതൽ സ്ത്രീകൾ, 60%-ത്തിലധികം കൂടുതൽ വൈകല്യമുള്ളവർ, 100%-ത്തിലധികം വർദ്ധനവോടെ എൽജിബിടിക്യുഐഎ+ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് തൊഴിൽ വിഭാഗം കൂടുതൽ ശക്തിപ്പെടുത്തി.

"അടുത്തിടെ  ഞാൻ ആമസോൺ-ന്റെ പൂർത്തീകരണ കേന്ദ്രത്തിൽ  ഉപഭോക്തൃ ഓർഡറുകൾ പായ്ക്ക് ചെയ്യുന്ന  ജോലി ചെയ്യാൻ  തുടങ്ങി. ഞങ്ങൾക്ക് നൽകുന്ന തൊഴിൽ അന്തരീക്ഷത്തിലും സൗകര്യങ്ങളിലും ഞാൻ വളരെയധികം സംതൃപ്തയാണ്. ഇവിടെ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രത്യേക ശ്രദ്ധ നൽകുന്നു. ഇതിലൂടെ എന്റെ കുടുംബത്തെ  സാമ്പത്തികമായി സഹായിക്കാനാവുന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ” ആമസോൺ ഇന്ത്യയിൽ സമീപകാല സീസണൽ ജോലിക്കാരിലൊരാളായ നിയമിതയായ ജോയശ്രീ സാമന്ത പറഞ്ഞു.

2021- പൂർത്തീകരണ വിതരണ ശൃംഖല വിപുലീകരിച്ച ആമസോൺ ഇന്ത്യയ്ക്ക് ഇപ്പോൾ 15 സംസ്ഥാനങ്ങളിലായി 60-ലധികം പൂർത്തീകരണ കേന്ദ്രങ്ങൾ, 19 സംസ്ഥാനങ്ങളിൽ സോർട്ടിംഗ് കേന്ദ്രങ്ങൾ, 1700-ലധികം ആമസോൺ ഉടമസ്ഥതയിലും പങ്കാളിത്തത്തിലുമുള്ള വിതരണ കേന്ദ്രങ്ങൾ, 28,000 ' ഹാവ് സ്പേസ് പാട്നർമാർ, ആയിരകണക്കിന് ആമസോൺ ഫ്ലെക്സ് ഡെലിവറി പാട്നർമാർ തുടങ്ങിയവയുണ്ട്. കോവിഡ്-19-മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാവരും നേരിടുന്നതിനാൽ ആമസോൺ ഇന്ത്യ അതിന്റെ പ്രവർത്തന ശൃംഖലയിലുടനീളം ജനങ്ങളുടെ ക്ഷേമത്തിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈയിടെ ആമസോൺ ഇന്ത്യ രാജ്യത്തുടനീളമുള്ള മുൻനിര ആരോഗ്യ പരിരക്ഷാ ദാതാക്കളുമായി ചേർന്ന് നടത്തിയ വാക്സിനേഷനിലൂടെ അസോസിയ്റ്റുകൾ, ജീവനക്കാർ, അവരുടെ ആശ്രിതർ എന്നിവർക്കായി ഏകദേശം 3 ലക്ഷം വാക്സിനേഷനുകൾ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group