Join Our Whats App Group

കേരള പിഎസ്സി വിളിക്കുന്നു; 41 തസ്തികകളിൽ അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8

 


ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ ഇതാ കേരള പിഎസ്സി ഇപ്പോൾ 41 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ എട്ട് ആണ്,. വിശദമായ വിവരങ്ങൾക്ക് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.


ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

ആയുര്‍വേദ തെറാപ്പിസ്റ്റ് ഭാരതീയ ചികിത്സാ വകുപ്പ് , എല്‍.ഡി. ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടര്‍ക്ക് മാത്രം)എന്‍ സി സി / സൈനിക ക്ഷേമം, ഇലക്ട്രീഷ്യൻ മൃഗസംരക്ഷണം , ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്‌വിനോദസഞ്ചാരം , ലൈന്‍മാൻ പൊതുമരാമത്ത് വകുപ്പ്, ബൈന്‍ഡര്‍ ഗ്രേഡ് IIവിവിധം , സെക്യുരിറ്റി ഗാര്‍ഡ്ആരോഗ്യവകുപ്പ് . ലൈന്‍മാന്‍ ഗ്രേഡ് I റവന്യൂ വകുപ്പ്


ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് III-ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് , ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് I കേരള തുറമുഖ വകുപ്പ് , ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II/ഓവര്‍സിയര്‍ ഗ്രേഡ് II (ഇലക്്ട്രിക്കല്‍)ഹാര്‍ബര്‍ ആന്‍ഡ് എന്‍ജിനിയറിങ് വകുപ്പ് , ഫിഷറീസ് അസിസ്റ്റന്റ്ഫിഷറീസ് വകുപ്പ് , പോലീസ് കോണ്‍സ്റ്റബില്‍ (ടെലികമ്യുണിക്കേഷന്‍) പോലീസ് , ബോട്ട് ലാസ്‌കര്‍ സംസ്ഥാന ജലഗതാഗത വകുപ്പ് , ടെക്‌നീഷ്യന്‍ ഗ്രേഡ് കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

അസിസ്റ്റന്റ് ഗ്രേഡ് II

കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (മാനുഫാക്ചറിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ്)

ഒഴിവുകളുടെ എണ്ണം- 36. തസ്തികയുടെ മൂന്ന് ഒഴിവുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി (ചലനവൈകല്യമുള്ളവര്‍)/സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, ശ്രവണവൈകല്യമുള്ളവര്‍, കാഴ്ചക്കുറവുള്ളവര്‍) സംവരണം ചെയ്തിരിക്കുന്നു.

ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്)

ജില്ലാടിസ്ഥാനത്തില്‍ ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം: രണ്ട്, കൊല്ലം: രണ്ട്, മലപ്പുറം: അഞ്ച്, വയനാട്: ഒന്ന്, കാസര്‍കോട്: രണ്ട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ഒഴിവ് കണക്കാക്കപ്പെട്ടിട്ടില്ല.

ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം)

ജില്ലാടിസ്ഥാനത്തില്‍ ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം: ഒന്‍പത്, എറണാകുളം: ഒന്ന്, പാലക്കാട്: നാല്, കോട്ടയം: ഒന്ന്, കണ്ണൂര്‍: ആറ്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിൽ ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group