മുംബൈ:
മുംബൈയിലെ ഒരു ഫിലിം പ്രൊഡക്ഷന്‍ കമ്പനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ധന്‍ബാദ് സ്വദേശിയായ മുൻ മിസ് ഇന്ത്യ യൂണിവേഴ്സ് പരി പാസ്വാന്‍ രംഗത്ത്.ഒരു പ്രൊഡക്ഷന്‍ കമ്പനി തന്റെ അശ്ലീല വീഡിയോ ഉണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ കമ്പനി ആരുടെ ആണെന്ന് തനിക്ക് അറിയില്ലെന്നും മിസ് ഇന്ത്യ യൂണിവേഴ്സ് ആയിരുന്ന പരി പറഞ്ഞു, താന്‍ ഒരു മോഡലാണെന്നും ജോലി തേടി മുംബൈയിലേക്ക് പോയപ്പോഴാണ് ഈ സംഭവം നടന്നെതെന്നും അവര്‍ വ്യക്തമാക്കി.
‘ഞാന്‍ ജോലി തേടി മുംബൈയില്‍ പോയിരുന്നു, അവിടെ എന്നെ ലഹരി പദാര്‍ത്ഥങ്ങള്‍ കലര്‍ന്ന ശീതളപാനീയങ്ങള്‍ കുടിപ്പിച്ചു, എന്റെ പോണ്‍ വീഡിയോ നിര്‍മ്മിച്ചു. ഇത് അറിഞ്ഞപ്പോള്‍ ഞാന്‍ മുംബൈ പോലീസില്‍ പരാതി നല്‍കി. പരി പറഞ്ഞു
പരിയുടെ പരാതിയില്‍ ധന്‍ബാദിലെ കത്രാസ് പോലീസ് സ്റ്റേഷന്‍ ഭര്‍ത്താവ് നീരജ് പാസ്വാനെ സ്ത്രീധന പീഡനത്തിന് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചിരുന്നു. ഭര്‍ത്താവിനെ കൂടാതെ, അളിയന്‍ ചന്ദനെയും ഭര്‍തൃമാതാവ് ആശാ ദേവിയെയും സ്ത്രീധന പീഡനത്തിന് അവര്‍ പരാതി നല്‍കിയിരുന്നു.
ജാര്‍ഖണ്ഡിലെ ഗുംലയില്‍ നിന്നുള്ള മോഡല്‍ പരി, 2019 ല്‍ മിസ് ഇന്ത്യ യൂണിവേഴ്സ് പട്ടം നേടി. കത്രാസ് നിവാസിയായ നീരജ് പാസ്വാനെയാണ് അവര്‍ വിവാഹം കഴിച്ചത്. സ്ത്രീധന പീഡന ആരോപണത്തില്‍ ഇപ്പോള്‍ ഭര്‍ത്താവ് നീരജ് ജയിലിലാണ്.
നീരജ് ജയിലില്‍ പോയതിനു ശേഷം അദ്ദേഹത്തിന്റെ മൂത്ത സഹോദരനും അമ്മയും പരി ഒരു വിവാദ മുംബൈ പ്രൊഡക്ഷനില്‍ ഒരു അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന് ആരോപിച്ചിരുന്നു.
അവള്‍ നിരപരാധികളെ കുടുക്കുന്നു. നീരജിന് മുമ്ബ് രണ്ട് ആണ്‍കുട്ടികളുടെ ജീവിതം അവള്‍ ഇതിനകം നശിപ്പിച്ചതായി പാരിയുടെ ആശാ ദേവി ആരോപിച്ചു. പാരിക്ക് 12 വയസുള്ള ഒരു മകളുണ്ടെന്നും പാരി ഇതിനകം രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും നീരജിന്റെ സഹോദരന്‍ ചന്ദനും ആരോപിക്കുന്നു.
Post a Comment