പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി താഴെ പറയുന്ന ദിവസങ്ങളിൽ കൂടിക്കാഴ്ച നടക്കും. സെപ്തംബർ രണ്ടിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ജെ.പി.എച്ച്.എൻ, മൂന്നിന് ലാബ്‌ടെക്‌നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, സ്റ്റാഫ്‌നഴ്‌സ് (പാലിയേറ്റിവ് ), നാലിന് ഓഡിയോമെട്രിക് അസിസ്റ്റന്റ്, കൗൺസിലർ എന്നിങ്ങനെയാണ് കൂടിക്കാഴ്ച നടക്കുക. ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ബി.ഇ.എസ് സ്‌കൂളിൽ (ശാരദ ശങ്കര കല്യാണമണ്ഡപത്തിനു സമീപം, നൂറണി പോസ്റ്റ്, പാലക്കാട് – 678004) രാവിലെ 9.30 ന് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in ലഭിക്കും.
Post a Comment