തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗം, ഓപ്പണ്‍ വിഭാഗം, ഈഴവ മുന്‍ഗണനാ വിഭാഗം, എസ്. സി മുന്‍ഗണനാ വിഭാഗം, മുസ്ലിം മുന്‍ഗണനാ വിഭാഗം എന്നിവയില്‍ ഏഴ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകള്‍ നിലവിലുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എ, ബി.എസ്സി, ബികോം ബിരുദവും സര്‍ക്കാരിന്റെയോ സ്വകാര്യ സ്ഥാപനത്തിന്റെയോ പ്രചാരണ വിഭാഗത്തിലോ ദിനപത്രം, ന്യൂസ് ഏജന്‍സി എന്നിവയുടെ എഡിറ്റോറിയല്‍ വിഭാഗത്തിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18നും 41നുമിടയിലായിരിക്കണം പ്രായം (നിയമാനുസൃത വയസിളവ് ബാധകം). പ്രതിദിനം 1005 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സെപ്റ്റംബര്‍ മൂന്നിനകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍: പേര് രജിസ്റ്റര്‍ ചെയ്യാം..
Ammus
0
Post a Comment