Join Our Whats App Group

കുടുംബശ്രീയിൽ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം


കോഴിക്കോട്: ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മാവൂര്‍, വേളം, വാണിമേല്‍, മൂടാടി പഞ്ചായത്തുകളില്‍ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമായി കുടുംബശ്രീ മിഷന്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കരാര്‍ കാലാവധി 18 മാസം. ടൂവീലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നീ ക്രമത്തില്‍ :
ടീം ലീഡര്‍ (2 ഒഴിവ്)- എംഎസ്ഡബ്ല്യൂ/എംഎ സോഷ്യോളജി – ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തില്‍ കുറയാതെയുളള പ്രവര്‍ത്തി പരിചയം, ജലവിതരണ പദ്ധതികളില്‍ ഉളള ജോലി പരിചയം.
കമ്മ്യൂണിറ്റി എഞ്ചിനീയര്‍ (4) – ബി.ടെക്/സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ ജോലി പരിചയം.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ (4) – ഏതെങ്കിലും വിഷയത്തില്‍ ബിരുദം.- ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജലവിതരണ പദ്ധതി എന്നിവയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. മാവൂര്‍, വേളം, വാണിമേല്‍, മൂടാടി പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group