കൊല്ലം: ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള മൈന്‍സ് ഫോര്‍മാന്‍ തസ്തികയിലെ ഒരു ഒഴിവില്‍ പുരുഷ•ാരില്‍ നിന്ന് തത്കാലിക നിയമനം നടത്തും. പ്രായം18-41(നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം-18,400. മൈന്‍സ് ആക്ട് പ്രകാരമുള്ള ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മൈനിങിലോ തത്തുല്യ വിഷയത്തിലോ നേടിയ ഡിപ്ലോമയും മൈനിങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ 14 നകം രജിസ്റ്റര്‍ ചെയ്യണം.
Post a Comment