പത്തനംതിട്ട: അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലികമായി റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് നിയമിക്കുന്നു. ഗവ അംഗീകൃത യോഗ്യതയുള്ള 50 വയസില്‍ താഴെ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735-231900.
إرسال تعليق