തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ഒക്കുപേഷണല്‍ തെറാപ്പി വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്കുപേഷണല്‍ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
അംഗീകൃത സ്ഥാപനത്തില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 6, 2021 വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് https://ift.tt/2Mr32wF വെബ്സൈറ്റ് സന്ദര്‍ശിക്കുക.
إرسال تعليق