Join Our Whats App Group

വാക്ക് ഇന്‍ ഇന്റര്‍വ്യൂ


തിരുവനന്തപുരം: അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇംഗ്ലീഷ് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹയര്‍സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകര്‍.

നെടുമങ്ങാട്, സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വച്ച് ഓഗസ്റ്റ് 17 രാവിലെ 11.00 മണിക്ക് ഇന്റര്‍വ്യൂ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം കൃത്യസമയത്ത് നേരിട്ട് ഹാജരാകണം.  വിശദവിവരങ്ങള്‍ക്ക്: 0472 2812686, 9400006460.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group