Join Our Whats App Group

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം


പാലക്കാട്: ജില്ലാ ആശുപത്രിയില്‍ കെ.എ.എസ്.പി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രി, ഗവ. അംഗീകൃത പി.ജി.ഡി.സി.എ/ ഡി.സി.എ ആണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ് റൈറ്റിങ് അറിഞ്ഞിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2021 ജനുവരി ഒന്നിന് 22-40 വയസ്സ്. താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലോ hrdistricthospital@gmail.com ലോ ലഭ്യമാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524.

Post a Comment

Previous Post Next Post
Join Our Whats App Group