കാസര്‍കോട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കുന്ന ഇ ഹെല്‍ത്ത് പദ്ധതിയിലേക്ക് ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 17 ന് ജില്ലാമെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും.
ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി എന്നിവയിലേതെങ്കിലുമൊന്നില്‍ ഡിപ്ലോമയോ ബി എസ് സിയോ എം എസ് സിയോ ബി ടെക്കോ എം സി എയോ യോഗ്യതയുള്ളവര്‍ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം [email protected] എന്ന മെയിലിലേക്ക് അപേക്ഷിക്കണം.
ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആര്‍റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയമോ അഭികാമ്യം. ഫോണ്‍: 9745799984
إرسال تعليق