കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്നോളജി കോഴ്സില്‍ ട്യൂട്ടര്‍ ടെക്നീഷ്യന്‍ നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. റെസ്പിറേറ്ററി ടെക്നോളജി അല്ലെങ്കില്‍ റെസ്പിറേറ്ററി തെറാപ്പിയില്‍ ഡിപ്ലോമ/ പോസ്റ്റ് ഗ്രാജുവെറ്റ് ഡിപ്ലോമ/ ഡിഗ്രിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ ആറിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ദിവസവേതനം 600 രൂപ. ഫോണ്‍ : 0495 2350216, 2350200.
إرسال تعليق