Join Our Whats App Group

50,000 ഇന്ത്യന്‍ യുവാക്കളെ പരിശീലിപ്പിക്കുന്നതിന് NSDC യുമായി സാംസങ് കൈകോര്‍ക്കുന്നു


അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇലക്ട്രോണിക്സ് റീട്ടെയിൽ മേഖലയിൽ 50,000 യുവാക്കളെ ജോലിക്ക് സജ്ജരാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു CSR സംരംഭമായ ‘സാംസങ് DOST’ (ഡിജിറ്റൽ &ഓഫ്‌ലൈൻ സ്കില്‍സ് ട്രെയിനിംഗ്) ആരംഭിക്കുമെന്ന് സാംസങ് ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോണ്‍, കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, രാജ്യവ്യാപക നൈപുണ്യ പരിശീലന കേന്ദ്രങ്ങളിലൂടെ ഇന്ത്യയിലെ പ്രമുഖ നൈപുണ്യ വികസന സംഘടനയായ നാഷണൽ സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷനുമായി (NSDC) പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സാംസങ് DOST ഇലക്ട്രോണിക്സ് സെക്ടറിലെ ഏറ്റവും വലിയ നൈപുണ്യ പരിശീലന പ്രോഗ്രാം ആണ്.

സാംസങ് കഴിഞ്ഞ 25 വർഷമായി ഇന്ത്യയുടെ പ്രതിജ്ഞാബദ്ധ പങ്കാളിയാണ്.നിർമ്മാണം, R&D, റീട്ടെയിൽ, കമ്മ്യൂണിറ്റി വികസനം എന്നിവയിൽ തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തിക്കൊണ്ട് ഉപഭോക്തൃ ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോണുകൾ രംഗത്ത് അത് മുന്‍നിരയിലാണ്. സാംസങ് ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറി നോയിഡയിൽ സ്ഥാപിച്ചു, സർക്കാരിന്‍റെ വലിയ തോതിലുള്ള ഇലക്ട്രോണിക്സ് നിർമ്മാണ മുന്നേറ്റത്തില്‍അത് പ്രധാന പങ്കാളിയാണ്, ഇത് നിർമ്മാണത്തിലും ചില്ലറ വ്യാപാര മേഖലയിലും യുവാക്കൾക്ക് ഗണ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നൈപുണ്യ പരിശീലനത്തിന് ശേഷമുള്ള തൊഴിലവസരങ്ങളുടെ സാധ്യതകൾ പരിഗണിച്ച്, സാംസങ് ‘സാംസങ് DOST’ പ്രോഗ്രാമിനായി NSDC യുമായി ഒരു ധാരണാപത്രം ഒപ്പിട്ടു, അതിന് കീഴിൽ യുവാക്കൾക്ക് 200 മണിക്കൂർ ക്ലാസ്റൂം, ഓൺലൈൻ പരിശീലനം സമ്മിശ്രമായി ലഭിക്കും, തുടര്‍ന്ന് സാംസങ് റീട്ടെയിൽ സ്റ്റോറുകളിൽ പരിശീലനം അഞ്ച് മാസം ഓണ്‍-ദ-ജോബ് ട്രെയിനിംഗ് (OJT), വ്യവസായ നിലവാരത്തിന് അനുസൃതമായി പ്രതിമാസ സ്റ്റൈപ്പന്‍റ് സഹിതം. ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രോണിക്സ് റീട്ടെയിൽ രംഗത്ത് തൊഴിലുകൾക്ക് ആവശ്യമായ പുതിയ കഴിവുകളും വൈദഗ്ധ്യങ്ങളും നേടാൻ ഇത് യുവാക്കളെ സഹായിക്കും.

സാംസങ് സൗത്ത്‍വെസ്റ്റ് ഏഷ്യ പ്രസിഡന്‍റ് & CEOശ്രീ കെന്‍ കാങ് പറഞ്ഞു: “കഴിഞ്ഞ 25 വർഷമായി ഇന്ത്യയുടെ പ്രതിബദ്ധതയുള്ള പങ്കാളിയാണ്സാംസങ്, കൂടാതെ സിറ്റിസണ്‍ഷിപ്പ് പ്രോഗ്രാമുകളിലൂടെ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ആളുകൾക്കും സമൂഹങ്ങൾക്കും സംഭാവന നൽകി. സാംസങ് DOST പ്രോഗ്രാം ഇന്ത്യൻ ഗവൺമെന്‍റിന്‍റെ സ്കിൽ ഇന്ത്യ സംരംഭത്തോട് ചേർന്നുനിൽക്കുന്നു, ഇത് നമ്മുടെ യുവഭാരതത്തിലെ അടുത്ത തലമുറയെ ശാക്തീകരിക്കാൻ ശ്രമിക്കുന്ന #PoweringDigitalIndia എന്ന നമ്മുടെ ദീര്‍ഘവീക്ഷണത്തിന്‍റെ ഒരു പ്രതീകമാണ്. ഈ പുതിയ പരിപാടിയിലൂടെ, രാജ്യത്തെ യുവാക്കൾക്കിടയിലെ നൈപുണ്യവും തൊഴിൽക്ഷമതയും തമ്മിലുള്ള വിടവ് അവസാനിപ്പിക്കാനും അതിവേഗം വളരുന്ന ഇലക്ട്രോണിക്സ് റീട്ടെയിൽ മേഖലയിൽ ജോലി കണ്ടെത്താൻ അവരെ സഹായിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു.”

പങ്കെടുക്കുന്നവർക്ക് NSDC അക്രെഡിറ്റ് ചെയ്ത്, അംഗീകരിച്ച വിവിധ പരിശീലന കേന്ദ്രങ്ങളിൽ പരിശീലനം നൽകും. വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടിന് അനുസരിച്ചായിരിക്കും പരിശീലനം, കൂടാതെ ഉപഭോക്തൃ സമ്പര്‍ക്കം, സെയില്‍സ് കൗണ്ടർ മാനേജ് ചെയ്യൽ,ഉപഭോക്തൃ ചോദ്യങ്ങൾ കൈകാര്യം ചെയ്യൽ, ഉൽപ്പന്ന പ്രദർശനം, സെല്ലിംഗ് സ്കില്‍എന്നിവയുംമറ്റ് നിരവധി സോഫ്റ്റ് സ്കിൽസ് എന്നിവയും ഉൾപ്പെടെയുള്ള നൈപുണ്യ സെറ്റുകൾ ഇതിൽ ഉൾപ്പെടും. കോവിഡിനു ശേഷമുള്ള ശീലങ്ങള്‍, ഇലക്ട്രോണിക്സ് റീട്ടെയിൽ മേഖലയിൽ അവരെ ഒരുക്കുന്നു. OJT സമയത്ത്, പങ്കെടുക്കുന്നവർക്ക് തത്സമയ പ്രദർശനങ്ങൾ, റോൾ പ്ലേ ടെക്നിക്കുകൾ, ഹാൻഡ്-ഓൺ പരിശീലനം എന്നിവയിലൂടെ ഇലക്ട്രോണിക്സ് റീട്ടെയിൽ സ്റ്റോറുകളുടെ പ്രവർത്തനം പരിചിതമാകും.

പ്രോഗ്രാമില്‍ പങ്കെടുക്കുന്നവർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവാക്കള്‍ ആയിരിക്കും, ഇന്ത്യയിലുടനീളമുള്ള 120 കേന്ദ്രങ്ങളിലെ NSDC യുടെ അംഗീകൃത പരിശീലന പങ്കാളികള്‍ മുഖേന അവരെ സംഘടിപ്പിക്കും. പങ്കെടുക്കുന്നവരുടെ മൂല്യനിർണയവും സർട്ടിഫിക്കേഷനും OJT പൂര്‍ത്തിയാക്കുമ്പോള്‍ ടെലികോം സെക്ടർ സ്കിൽ കൗൺസിൽ (TSSC) നടത്തുന്നതാണ്.

‘സാംസങ് DOST’ ഉപയോഗിച്ച്, സാംസങ് CSR സംരംഭങ്ങളുടെ ഭാഗമായി ഇന്ത്യയിൽ അതിന്‍റെ നൈപുണ്യ പ്രോഗ്രാമുകള്‍ വിപുലീകരിക്കുകയാണ്.വിവിധ സംസ്ഥാനങ്ങളിലെ മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസസ് (MSME), സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകളുടെ പങ്കാളിത്തത്തോടെ 2013 മുതൽ സാംസങ് സാംസങ് ടെക്നിക്കൽ സ്കൂൾ പ്രോഗ്രാം നടത്തുന്നു. ഈ പ്രോഗ്രാമിന് കീഴിൽ, യുവാക്കൾക്ക് ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ, ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ റിപ്പെയര്‍ ചെയ്യുന്ന വൊക്കേഷണല്‍ വൈദഗ്ദ്ധ്യം നൽകുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group