തിരുവനന്തപുരം: സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ക്രിയാ ശാരീരം വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണു യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂലൈ 16ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.
إرسال تعليق