പാലക്കാട്: ജില്ലാ പട്ടികവര്‍ഗ ഓഫീസിനു പരിധിയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായത്തിനായി അതത് കോളനികളിലെ പ്ലസ് ടു പാസായ ഉദ്യോഗാര്‍ത്ഥികളെ ഫെസിലിറ്റേറ്റര്‍ ആയി നിയമിക്കുന്നു. അയിലൂര്‍, മുതലമട, അലനെല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളിലാണ് ഒഴിവുകളുള്ളത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. അതത് കോളനികളില്‍ നിന്നും അപേക്ഷ ലഭ്യമായില്ലെങ്കില്‍ തൊട്ടടുത്ത കോളനികളിലെ അപേക്ഷകള്‍ പരിഗണിക്കും. അപേക്ഷ ജൂലൈ 12 വരെ സ്വീകരിക്കും. ഫോണ്‍– 9496070399 (കൊല്ലങ്കോട് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍), 9496070366 (പാലക്കാട്).
إرسال تعليق