തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (CET) സിവിൽ എഞ്ചിനീയറിംഗ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഒരു സെമസ്റ്ററിലേക്കായിരിക്കും നിയമനം. അടിസ്ഥാന യോഗ്യത: ബിഇ/ ബിടെക് ഇൻ സിവിൽ എഞ്ചിനീയറിംഗ് ആന്റ് എംഇ/ എംടെക് ഇൻ സിവിൽ എഞ്ചിനീയറിംഗ് സ്‌പെഷ്യലൈസേഷൻ. ബിടെക്കിനോ എംടെക്കിനോ ഒന്നാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും അനുബന്ധ രേഖകളും [email protected] എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി ജൂലൈ ഏഴ് വൈകിട്ട് അഞ്ചു മണി. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിലിൽ ബന്ധപ്പെടാം.
إرسال تعليق