Join Our Whats App Group

വാക്ക് ഇന്‍ ഇന്റര്‍വ്യൂ


തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന മാനസികം പദ്ധതിയില്‍ നിലവിലുളള മെഡിക്കല്‍ ഓഫിസര്‍ (മാനസികം) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്, എം.ഡി (മാനസികം), ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയൂര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 22ന് രാവിലെ 11ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഭാരതീയ ചികിത്സാ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group