കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 10 മുതല്‍ 13 വരെയും, 16,17 തീയതികളിലും വെസ്റ്റ്ഹില്ലിലെ ഗവണ്‍മെന്റ് പോളിടെക്നിക്, കോഴിക്കോട് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. യോഗ്യത നേടിയ പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍: 0495 2950002.
إرسال تعليق