Join Our Whats App Group

ആരോഗ്യകേരളം – വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


ഇടുക്കി: ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനു അപേക്ഷ ക്ഷണിച്ചു.

അക്കൗണ്ട്‌സ് ആഫീസര്‍- യോഗ്യത- 1. സി.എ/ഐ.സി.ഡബ്യുഎ/ എം.ബി.എ(ഫിനാന്‍സ്) 2. ടാലിയിലുള്ള പ്രാവിണ്യം അഭികാമ്യം 3. പ്രവൃത്തി പരിചയം – 3 വര്‍ഷം. പ്രായപരിധി – 01/07/2021 ല്‍ 40 വയസ്സ് കവിയരുത്.

പീഡിയാട്രിഷന്‍- യോഗ്യത- 1. MBBS with MD Pediatrician/ DCH 2. റ്റി.സി.എം.സി രജിസ്‌ട്രേഷന്‍, 3. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി- 01/07/2021 ല്‍ 67 വയസ്സ് കവിയരുത്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- യോഗ്യത- 1. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/എം.ഫില്‍ 2. ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, 3. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി- 01/07/2021 ല്‍ 40 വയസ്സ് കവിയരുത്.

ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്- യോഗ്യത- 1.അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം, 2. ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവല്പ്പ്‌മെന്റ്, 3. ന്യൂബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി- 01/07/2021 ല്‍ 40 വയസ്സ് കവിയരുത്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ 14-07-2021 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകിവരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ift.tt/IydChF എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04862-232221

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group