എറണാകുളം: 2020 ഡിസംബര്‍ മാസത്തില്‍ ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്. ആലുവ, സെന്റ് ഫ്രാന്‍സിസ് എച്ച്.എസ്., ആലുവ, എസ്.എന്‍.ഡി.പി.എച്ച്.എസ് ആലുവ എന്നീ സെന്ററുകളില്‍ കെ.ടെറ്റ് പരീക്ഷ വിജയിച്ച പരീക്ഷാര്‍ത്ഥികളുടെ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന 2021 ജൂലൈ 5, 6, 7 എന്നീ തീയതികളില്‍ ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വച്ച് നടക്കുന്നതായിരിക്കും. പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി., പ്രീഡിഗ്രി/ പ്ലസ്ടു, ഡിഗ്രി, ബി.എഡ്/റ്റി.റ്റി.സി മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പും, കെ.ടെറ്റ് ഹാള്‍ടിക്കറ്റും, ക്വാളിഫൈഡ് ഷീറ്റും പരിശോധനക്കായി കൊണ്ട് വരേണ്ടതാണ്. കാറ്റഗറി ഒന്ന് 05.07.2021 ന് (രജിസ്റ്റര്‍ നമ്പര്‍ 116092 മുതല്‍ 116400 വരെ രാവിലെ 10.30 മുതല്‍ 11.30 വരെയും), കാറ്റഗറി രണ്ട് (05.07.2021 ന് രാവിലെ 11.30 മണി മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ രജിസ്റ്റര്‍ നമ്പര്‍ 213194-213482 വരെയും, ഉച്ചയ്ക്ക് 2.00-3.00 മണി വരെ രജിസ്റ്റര്‍ നമ്പര്‍ 213523-213726 വരെയും ഉച്ചയ്ക്ക് 3.00-4.00 മണി വരെ രജിസ്റ്റര്‍ നമ്പര്‍ 213729-213798 വരെയും) കാറ്റഗറി മൂന്ന്് , 06.07.2021 ന് (രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ രജിസ്റ്റര്‍ നമ്പര്‍ 328582-329024 വരെയും ഉച്ചയ്ക്ക് 2.00 മുതല്‍ വൈകിട്ട് 4 മണി വരെ രജിസ്റ്റര്‍ നമ്പര്‍ 329041-329476 വരെയും ) കാറ്റഗറി മൂന്ന് 07.07.2021 ന് രാവിലെ 10.30-12.30 വരെ രജിസ്റ്റര്‍ നമ്പര്‍ 32479-329829 വരെയും കാറ്റഗറി നാല് 07.07.2021 ന് ഉച്ചയ്ക്ക് 02.00 മുതല്‍ വൈകിട്ട് 4.00 വരെ രജിസ്റ്റര്‍ നമ്പര്‍ 407714-407935 വരെയും ) എന്നീ തീയതികളിലുമായി നടത്തപ്പെടും. കോവിഡ് 19 ന്റെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടതിനാല്‍ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് രജിസ്റ്റര്‍ നമ്പര്‍ ക്രമത്തിലാണ് സമയം അനുവദിച്ചിട്ടുള്ളത്. അതാത് തീയതികളിലെ രജിസ്റ്റര്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ മുന്‍ക്കൂട്ടി ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ വിളിച്ച് സമയക്രമം അറിയുകയും അതനുസരിച്ച് വേരിഫിക്കേഷന് ഹാജരാവുകയും ചെയ്യേണ്ടതാണ്. സമയക്രമം കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സുരേഷ്.എന്‍.ഡി അറിയിച്ചു. വിവരങ്ങള്‍ക്ക് 0484 -2624382)
Post a Comment