Join Our Whats App Group

ദിവസ വേതനക്കാരെ ആവശ്യമുണ്ട്


തൃശൂർ: പീച്ചി ആക്ഷന്‍ പ്ലാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പീച്ചി ഹാച്ചറിയില്‍ മത്സ്യകുഞ്ഞുങ്ങളുടെ പരിപാലനത്തിനും ബ്രൂഡ് സ്റ്റോക്ക് മെയിന്‍റനന്‍സിനുമായി 4 പുരുഷന്മാരെയും 2 സ്ത്രീകളെയുമാണ് നിയമിക്കുന്നത്. താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത ജീവനക്കാര്‍ ഹാച്ചറിയുടെ 5 കി.മീ ചുറ്റളവില്‍ താമസിക്കുന്നവരായിരിക്കണം. കുറഞ്ഞത് 7 -ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം,

വീശു വല ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം, നീന്തല്‍ അറിഞ്ഞിരിക്കണം, നൈറ്റ് ഡ്യൂട്ടി ചെയ്യാന്‍ തയ്യാറായിരിക്കണം. പ്രായപരിധി 20 നും 50 നും മധ്യേ ആയിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 9 വെകുന്നേരം 4 മണി. (അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഫോണ്‍ നമ്പറും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്) ഫോണ്‍ : 0487 2421090

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group