കോഴിക്കോട്: ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് ജൂലൈ 25 ന് വെള്ളിമാട്കുന്ന് ജെ ഡി ടി ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താൻ തീരുമാനിച്ച പൊതുപ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലേയും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും അഡ്മിഷൻ കാർഡ് ലഭിച്ച ഉദ്യോഗാർത്ഥികൾക്കാണ് പൊതുപ്രവേശന പരീക്ഷ ജൂലൈ 25 ന് നിശ്ചയിച്ചിരുന്നത്.
إرسال تعليق