തൃശൂർ: ചേലക്കര ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. യുജിസി യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൊമേഴ്സ് വിഷയത്തിലെ ഗസ്റ്റ് അധ്യാപക നിയമനത്തിനായി ജൂലൈ ഏഴിന് രാവിലെ 10 മണിക്കും ഹിസ്റ്ററി വിഷയത്തിലേക്കായി ജൂലൈ എട്ടിന് രാവിലെ 10 മണിക്കും പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തിലേക്കായി എട്ടിന് ഉച്ചയ്ക്ക് 12 മണിക്കും കിള്ളിമംഗലം ഗവ യുപി സ്കൂളില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ എസ് ഹരിപ്രിയ അറിയിച്ചു.
إرسال تعليق