തിരുവനന്തപുരം: ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ ജൂലൈ 21ന് നടത്താനിരുന്ന ക്ലറിക്കൽ തസ്തികയിലേക്കുള്ള (ദിവസവേതനാടിസ്ഥാനത്തിൽ) ഇന്റർവ്യൂ അന്ന് പൊതു അവധി (ബക്രീദ്) പ്രഖ്യാപിച്ചതിനാൽ മാറ്റിവച്ചു. ജൂലൈ 27നാണ് പുതിയ ഇന്റർവ്യൂ തീയതി. കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ തങ്ങൾക്ക് ലഭിച്ച മെമ്മോ സഹിതം അന്ന് രാവിലെ 11ന് തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഓഫീസർ മുമ്പാകെ ഹാജരാകണം. ഫോൺ: 0471-2321422.
إرسال تعليق