പത്തനംതിട്ട: ജില്ലയില്‍ എന്‍.സി.സി /സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) (എക്സ സര്‍വീസ്മാന്‍മാര്‍ക്ക് മാത്രം)(എന്‍.സി.എ-എസ്.സി) (കാറ്റഗറി നമ്പര്‍. 471/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ ആഗസ്റ്റ് നാലിന് രാവിലെ 9.20 മുതല്‍ കമ്മീഷന്‍ അഭിമുഖം നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് ഇതിനോടകം ഉദ്യോഗാര്‍ഥിക്ക് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തി വിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥി കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫോണ്‍: 0468 2222665.
إرسال تعليق