Join Our Whats App Group

കരസേനയിൽ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തികയിൽ 100 ഒഴിവ്; ജൂലൈ 20 വരെ അപേക്ഷിക്കാം


ഡൽഹി: കരസേനയിൽ വിമൻ മിലിട്ടറി പൊലീസ് വിഭാഗത്തിൽ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തികയിലെ 100 ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു. വനിതകൾക്കാണ് അവസരം. ഓഫിസർ റാങ്കിനു താഴെയുള്ള തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 20 വരെയാണ് ഓൺലൈൻ റജിസ്ട്രേഷൻ. അംബാല, ലക്നൗ, ജബൽപുർ, ബെൽഗാം, ഷില്ലോങ്, പുണെ എന്നിവിടങ്ങളിലാകും റിക്രൂട്മെന്റ് റാലി. പത്താം ക്ലാസ്/തത്തുല്യം യോഗ്യത. മെട്രിക്/എസ്‌എസ്‌എൽസിക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് 33% മാർക്കും മൊത്തം 45% മാർക്കും വേണം. ശാരീരിക യോഗ്യത: ഉയരം 152 സെ.മീ., തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. 17 1/2–21 വയസ്സ് ആണ് പ്രായം. (2000 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവർ). കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group