Join Our Whats App Group

ദക്ഷിണേന്ത്യയില്‍ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി സോട്ടി


കൊച്ചി: ആഗോളതലത്തില്‍ ഏറ്റവും വിശ്വാസ്യതയുള്ള മൊബൈല്‍, ഐഒടി മാനേജ്‌മെന്റ് സൊല്യൂഷന്‍സ് ദാതാക്കളില്‍ ഒന്നായ കാനഡ ആസ്ഥാനമായ സോട്ടി ദക്ഷിണേന്ത്യയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നു. ബിഇ, ബിടെക്, എംടെക്, എംഎസ്‌സി, എംസിഎ കോഴ്‌സ് കഴിഞ്ഞവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുമായാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ജൂലൈയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിലേക്ക് ദക്ഷിണേന്ത്യയിലെ 200 കോളേജുകളില്‍ നിന്നായി 10,000-ലേറെ വിദ്യാര്‍ഥികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്.

റിക്രൂട്ട്‌മെന്റ് ഡ്രൈവിന് മുന്നോടിയായി കമ്പനി ജൂലൈ 6-ന് ഓണ്‍ലൈന്‍ റോഡ്‌ഷോ ‘സോട്ടി നെക്‌സ്റ്റ് ജെന്‍ റോഡ്‌ഷോ സൗത്തിന്ത്യ എഡിഷന്‍’ സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് 6.30 മുതല്‍ രാത്രി 8.30 വരെ നടക്കുന്ന റോഡ്‌ഷോയില്‍ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സോട്ടിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അറിയാനും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രസന്റേഷനുള്‍ കേള്‍ക്കാനും അവസരമുണ്ടാകും. ആഗസ്റ്റ് 5-ന് നടക്കുന്ന രണ്ടാംഘട്ടത്തില്‍ ഓണ്‍ലൈന്‍ ടെസ്റ്റും കമ്പനി ഉദ്യോഗസ്ഥരുമായുള്ള അഭിമുഖവും ഉണ്ടാകും.

ഇന്ത്യയില്‍ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുള്ള സോട്ടി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള കഴിവും വളരാനുള്ള അഭിവാഞ്ചയുമുള്ള നിരവധി വിദ്യാര്‍ഥികളുമായി അശയവിനിമയം നടത്തിയിട്ടുണ്ടെന്ന് സോട്ടി സൗത്തിന്ത്യ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ജോസഫ് സാമുവല്‍ പറഞ്ഞു. 200 കോളേജുകളെ റിക്രൂട്ട്‌മെന്റ് ഡ്രൈവിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനി പ്രതിബദ്ധരാണെന്നും അദ്ദേഹം അറിയിച്ചു. സോട്ടിക്ക് ഭാവിയില്‍ ദക്ഷിണേന്ത്യയില്‍ എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് അറിയാന്‍ താല്‍പര്യത്തോടെ കാത്തിരിക്കുകയാണെന്നും ജോസഫ് സാമുവല്‍ കൂട്ടിച്ചേര്‍ത്തു.

ബിഇ, ബിടെക്, എംഇ, എംടെക്, എംഎസ് സി, എംസിഎ ബിരുദധാരികള്‍ക്ക് ആകര്‍ഷകമായ ശമ്പള പാക്കേജാണ് സോട്ടി നല്‍കുന്നത്. കോഴ്‌സ് കഴിഞ്ഞവര്‍ക്ക് പ്രതിവര്‍ഷം 7 ലക്ഷം രൂപ ശമ്പളവും ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് പ്രതിമാസം 25,000 രൂപ സ്റ്റൈപെന്റുമാണ് കമ്പനി നല്‍കുക. വിദ്യാഭ്യാസ യോഗ്യത എന്തായാലും കോഡിങ്ങില്‍ പ്രത്യേക താല്‍പര്യമുള്ള വിദ്യാര്‍ഥികളെയും ഓണ്‍ലൈന്‍ ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്. കൊച്ചിയില്‍ കമ്പനിയുടെ ശക്തമായ ദക്ഷിണേന്ത്യ അടിത്തറ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സോട്ടി നെക്‌സ്റ്റ് ജെന്‍ റോഡ്‌ഷോ സൗത്തിന്ത്യ എഡിഷന്‍ സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷനായി അവരുടെ പ്ലേസ്‌മെന്റ് ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. വിശദ വിവരങ്ങള്‍ https://soti.net/india എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2019 മുതല്‍ സോട്ടി ബിരുദധാരികള്‍ക്കും ഇന്റേണുകള്‍ക്കുമായി റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ വിജയകരമായി നടത്തി വരികയാണ്. 2020-ല്‍ നടത്തിയ ആദ്യ ഓണ്‍ലൈന്‍ ഡ്രൈവിലേക്ക് 14,000 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുകയും 8,000 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group