കാസർഗോഡ്; ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ് വിഷയത്തിന് ജൂണ്‍ 23 ന് രാവിലെ 11 മണിക്കും, ഇക്കണോമിക്‌സ് ജൂണ്‍ 24ന് രാവിലെ 10.30നും, പൊളിറ്റിക്കല്‍ സയന്‍സ് ഉച്ചയ്ക്ക് 12 മണിക്കും, ഹിന്ദി ജൂണ്‍ 25ന് രാവിലെ 10.30നും, മലയാളം ഉച്ചയ്ക്ക് 12 മണിക്കും കൂടിക്കാഴ്ച നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷനിലെ ഗസ്റ്റ് പാനല്‍ രജിസ്‌ട്രേഷന്‍ നമ്പരും അസ്സല്‍ യോഗ്യത സര്‍ട്ടീഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
إرسال تعليق