തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്സ് (കമ്പ്യൂട്ടർ സയൻസ്), ഹോം സയൻസ് വിഭാഗങ്ങളിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.
സംസ്‌കൃതത്തിന് ജൂൺ 17ന് രാവിലെ 11നും (ഓൺലൈൻ/ഓഫ്ലൈൻ), കമ്പ്യൂട്ടർ സയൻസിന് 18ന് രാവിലെ 11നും (ഓൺലൈൻ/ഓഫ്ലൈൻ), ഹോം സയൻസിന് ജൂൺ 18ന് ഉച്ചക്ക് രണ്ടിനും (ഓൺലൈൻ മാത്രം) അഭിമുഖം നടക്കും.
ഓഫ്‌ലൈൻ അഭിമുഖത്തിന് കോളേജ് വിദ്യാഭ്യാസ ഡെപൂൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫിസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം മേൽ പരാമർശിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ഓൺലൈൻ അഭിമുഖത്തിന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫിസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ (https://ift.tt/2TjcF6E) കൊടുത്തിട്ടുള്ള ഗസ്റ്റ് ലക്ചറർമാരുടെ അപേക്ഷ മുഖേന ജൂൺ 15 രാത്രി 12 മണിക്ക് മുൻപ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിശദാംശങ്ങൾക്ക് കോളേജ് വെബ്സൈറ്റായ www.gcwtvm.ac.in സന്ദർശിക്കണം.
Post a Comment