പാലക്കാട്; ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രെമോട്ടറേയും, മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
1) ഡയറി പ്രെമോട്ടര്‍: ഒഴിവുകള്‍ -3 (പാലക്കാട് ക്ഷീര വികസന യൂണിറ്റ് -1, മണ്ണാര്‍ക്കാട് ക്ഷീര വികസന യൂണിറ്റ്-1, കൊല്ലങ്കോട് ക്ഷീര വികസന യൂണിറ്റ് -1)എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. 7500 രൂപയാണ് പ്രതിമാസ വേതനം.
2) വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍: ഒഴിവുകള്‍ -2 (ഒറ്റപ്പാലം ക്ഷീര വികസന യൂണിറ്റ്-1, ആലത്തൂര്‍ ക്ഷീര വികസന യൂണിറ്റ്-1)എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 6000 രൂപ.
പ്രായപരിധി 18- 50 വയസ്. അപേക്ഷകര്‍ അതാത് ബ്ലോക്കിലെ സ്ഥിരം താമസക്കാരാകണം
താല്‍പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ 14 ന് വൈകീട്ട് 5 നകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റില്‍ സമര്‍പ്പിക്കണം. കൂടിക്കാഴ്ച്ചയ്ക്ക് അര്‍ഹതയുള്ളവരുടെ അന്തിമ പട്ടിക ജൂണ്‍ 15 ന് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്‍പില്‍ പ്രസിദ്ധപ്പെടുത്തും. ഇവര്‍ക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 17 ന് രാവിലെ 10.30 മുതല്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. കൂടിക്കാഴ്ച സംബന്ധിച്ച മറ്റ് അറിയിപ്പുകള്‍ ഉണ്ടാകില്ല.
കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും മേല്‍ ഒഴിവുകളുള്ള ബ്ലോക്കിലെ ക്ഷീര വികസന സര്‍വീസ് യൂണിറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505137.
إرسال تعليق