കോഴിക്കോട്: പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകള്‍ എഴുതുന്നവര്‍ക്കായി സൗജന്യ കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തുന്നു. പട്ടികജാതി / വര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി, ഒ.ഇി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പെന്റ് ലഭിക്കും. ആറ് മാസമായിരിക്കും പരിശീലന കാലാവധി. താല്‍പര്യമുള്ളവര്‍ ഹോണ്‍ നമ്പര്‍ സഹിതമുള്ള പൂര്‍ണ്ണ വിലാസം ജാതി, വരുമാനം യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ജൂലൈ ഏഴിനകം പ്രിന്‍സിപ്പാള്‍, പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് 5 എന്ന വിലാസത്തില്‍ അപേക്ഷിക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണം. ഫോണ്‍: 0495 2381624.
إرسال تعليق