Join Our Whats App Group

താത്കാലിക അധ്യാപകര്‍


 കൊല്ലം; തഴവ ഗവ.ആര്‍ട്‌സ് ആന്റ സയന്‍സ് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തിലേക്ക് മലയാളം, സംസ്‌കൃതം, അറബിക്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, സോഷ്യോളജി, കോമേഴ്‌സ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള കൊല്ലം വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ താത്കാലിക അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ സഹിതം ജൂണ്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുന്‍പ്  gcknpy@gmail.com  മെയിലില്‍ അപേക്ഷിക്കണം. വിഷയം, അഭിമുഖ തീയതി, സമയം എന്നിവ ചുവടെ. സോഷ്യോളജി(ജൂണ്‍ 10 രാവിലെ 10 ന് ), ഹിന്ദി(ജൂണ്‍ 10 ഉച്ചയ്ക്ക് 12 ന് ), ഹിസ്റ്ററി(ജൂണ്‍ 10 ഉച്ചയ്ക്ക് രണ്ടിന്)മലയാളം(ജൂണ്‍ 11 രാവിലെ 10 ന്), സംസ്‌കൃതം(ജൂണ്‍ 11 ഉച്ചയ്ക്ക് 12 ന്), അറബിക്(ജൂണ്‍ 11 ഉച്ചയ്ക്ക് രണ്ടിന്), കോമേഴ്സ്(ജൂണ്‍ 14, രാവിലെ 10 ന്), പൊളിറ്റിക്കല്‍ സയന്‍സ്(ജൂണ്‍ 14 ഉച്ചയ്ക്ക് രണ്ടിന്). ഫോണ്‍- 04762864010, 9447140647, 9495308685.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group